രാജസ്ഥാനിലെ ബിജെപി മന്ത്രിയുടെ ചെവിയും മൂക്കും അരിയുമെന്ന് കര്‍ണിസേന

രാജസ്ഥാനിലെ ബിജെപി മന്ത്രി കിരണ് മഹേശ്വരിയുടെ മൂക്കും ചെവിയും അരിയുമെന്ന് കര്ണിസേനയുടെ ഭീഷണി. സംഘടനയ്ക്കെതിരെ അപകീര്ത്തി പ്രസ്താവന തുടരുന്നതിന് മുന്പ് പത്മാവത് സിനിമയ്ക്ക് പിന്നാലെ ദീപിക പദുക്കോണിനുണ്ടായ അനുഭവം ഓര്ത്താല് നന്നാവുമെന്നും കര്ണിസേന മുന്നറിയിപ്പ് നല്കി. മഴക്കാലമാവുമ്പോള് മാളത്തില് നിന്ന് പുറത്തിറങ്ങുന്ന എലികളെപ്പോലെയാണ് തെരഞ്ഞെടുപ്പുകാലത്ത് പൊന്തിവരുന്ന കര്ണിസേനയെന്ന് കിരണ് മഹേശ്വരി പറഞ്ഞതാണ് കര്ണിസേനയെ ചൊടിപ്പിച്ചത്.
 | 

രാജസ്ഥാനിലെ ബിജെപി മന്ത്രിയുടെ ചെവിയും മൂക്കും അരിയുമെന്ന് കര്‍ണിസേന

ജയ്പൂര്‍: രാജസ്ഥാനിലെ ബിജെപി മന്ത്രി കിരണ്‍ മഹേശ്വരിയുടെ മൂക്കും ചെവിയും അരിയുമെന്ന് കര്‍ണിസേനയുടെ ഭീഷണി. സംഘടനയ്‌ക്കെതിരെ അപകീര്‍ത്തി പ്രസ്താവന തുടരുന്നതിന് മുന്‍പ് പത്മാവത് സിനിമയ്ക്ക് പിന്നാലെ ദീപിക പദുക്കോണിനുണ്ടായ അനുഭവം ഓര്‍ത്താല്‍ നന്നാവുമെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കി. മഴക്കാലമാവുമ്പോള്‍ മാളത്തില്‍ നിന്ന് പുറത്തിറങ്ങുന്ന എലികളെപ്പോലെയാണ് തെരഞ്ഞെടുപ്പുകാലത്ത് പൊന്തിവരുന്ന കര്‍ണിസേനയെന്ന് കിരണ്‍ മഹേശ്വരി പറഞ്ഞതാണ് കര്‍ണിസേനയെ ചൊടിപ്പിച്ചത്.

അടുത്ത തെരെഞ്ഞടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ സാന്നിധ്യമായി കര്‍ണിസേന രംഗത്ത് വരുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചുകൊണ്ടായിരുന്നു രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി ഇങ്ങനെ പറഞ്ഞത്. ഇതേത്തുടര്‍ന്ന് മന്ത്രി തങ്ങളെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മാപ്പ് പറയുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കര്‍ണിസേന വ്യക്തമാക്കി. ബിജെപിക്കെതിരെ രാജസ്ഥാനില്‍ പ്രചാരണം നടത്തുമെന്ന് നേരത്തെ കര്‍ണിസേന വ്യക്തമാക്കിയിരുന്നു.

രജപുത് സംഘടനയുടെ കൂടി പിന്‍ബലത്തിലാണ് രാജസ്ഥാനില്‍ ബി.ജെ.പി ശക്തിയാര്‍ജ്ജിച്ചത്. ഇപ്പറഞ്ഞ എലികളുടെ സഹായത്തോടെയാണ് മഹേശ്വരി തെരെഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ അവരെ പാഠം പഠിപ്പിക്കും. മഹേശ്വരിയുടെ മണ്ഡലത്തിലെ 40000 പേരും രജപുത് വിഭാഗത്തില്‍പ്പെട്ടവരാണെന്ന് ഓര്‍ത്താല്‍ നന്നാകുമെന്നും കര്‍ണിസേന രാജസ്ഥാന്‍ തലവന്‍ മഹിപാല്‍ മക്രാന പറഞ്ഞു.