കരുണാനിധിയുടെ നില ഗുരുതരം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

തമിഴ്നാട് മുന് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ(94) ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇനിയുള്ള 24 മണിക്കൂര് നിര്ണായകമായിരിക്കും. മക്കളും ഭാര്യമാരും പാര്ട്ടിയിലെ മുതിര്ന്ന നേതാക്കളും ആഴ്വാര്പേട്ട കാവേരി ആശുപത്രിയിലുണ്ട്. നിരവധി പ്രവര്ത്തകരാണ് ആശുപത്രിക്ക് മുന്നില് തമ്പടിച്ചിരിക്കുന്നത്. ഇവരെ നിയന്ത്രിക്കാന് പോലീസ് ബാരിക്കേഡ് നിര്മ്മിച്ചിരിക്കുകയാണ്.
 | 

കരുണാനിധിയുടെ നില ഗുരുതരം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ(94) ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇനിയുള്ള 24 മണിക്കൂര്‍ നിര്‍ണായകമായിരിക്കും. മക്കളും ഭാര്യമാരും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ആഴ്‌വാര്‍പേട്ട കാവേരി ആശുപത്രിയിലുണ്ട്. നിരവധി പ്രവര്‍ത്തകരാണ് ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ചിരിക്കുന്നത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് ബാരിക്കേഡ് നിര്‍മ്മിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ്. തിരുനാവുക്കരസര്‍ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അറിയിച്ചിരുന്നു. വാര്‍ധക്യസഹജമായ അവശതകളുള്ളതിനാല്‍ മരുന്നിനോട് ശരീരം പ്രതികരിക്കുന്നില്ലെന്നാണ് തിങ്കളാഴ്ച വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചത്.

തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ കരുണാനിധിയെ സന്ദര്‍ശിക്കാനായി എത്തിയിരുന്നു. ഞായറാഴ്ച രാഷ്ട്രപതി രാംനാഥ് ഗോവിന്ദും അദ്ദേഹത്തെ കാണാനെത്തി. അടുത്ത മണിക്കൂറുകളിലും മരുന്നുകളോട് പ്രതികരിച്ചില്ലെങ്കില്‍ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നേക്കും.