കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചില്‍ തന്നെ നടക്കും; സംസ്‌കാരത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

അന്തരിച്ച ഡിഎംകെ നേതാവും തമിഴ്നാട് മുന് മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ സംസ്കാരം മറീനാ ബീച്ചില് തന്നെ നടക്കും. മറീന ബീച്ചില് തന്നെ കരുണാനിധിയെ സംസ്കരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സമര്പ്പിക്കപ്പെട്ട ഹര്ജികള് മദ്രാസ് ഹൈക്കോടതിയില് നിന്ന് പിന്വലിച്ചിരുന്നു. ബീച്ചില് അന്ത്യവിശ്രമം ഒരുക്കുന്നതില് എതിര്പ്പില്ലെന്ന് ഹര്ജിക്കാരില് ഒരാളായ ട്രാഫിക് രാമസ്വാമി അറിയിച്ചിരുന്നു.
 | 

കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചില്‍ തന്നെ നടക്കും; സംസ്‌കാരത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

ചെന്നൈ: അന്തരിച്ച ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചില്‍ തന്നെ നടക്കും. മറീന ബീച്ചില്‍ തന്നെ കരുണാനിധിയെ സംസ്‌കരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ബീച്ചില്‍ അന്ത്യവിശ്രമം ഒരുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ ട്രാഫിക് രാമസ്വാമി അറിയിച്ചിരുന്നു.

ആറ് ഹര്‍ജികളായിരുന്നു മറീന ബീച്ചില്‍ രാഷ്ട്രീയ നേതാക്കളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനെതിരെ ലഭിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കോടതിയില്‍ രാത്രിയിലും വാദം തുടരുകയായിരുന്നു. ആര്‍എസ്എസ് തമിഴ്‌നാട് നേതൃത്വവും മറീന ബീച്ചില്‍ കരുണാനിധിയെ സംസ്‌കരിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ മരിച്ചവര്‍ക്കാണ് മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ സ്ഥലം അനുവദിക്കുന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതോടെ മരിച്ച നേതാവിനോടു പോലും രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് എഐഎഡിഎംകെ എന്ന വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ ഹര്‍ജികള്‍ പിന്‍വലിച്ചതോടെ വിധി ഡിഎംകെയ്ക്ക് അനുകൂലമായി മാറുകയായിരുന്നു.