കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമെന്ന് രാഹുല്‍ ഗാന്ധി; പാകിസ്ഥാന്‍ ഇടപെടേണ്ടതില്ലെന്ന് ട്വീറ്റ്

കാശ്മീര് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് രാഹുല് ഗാന്ധി.
 | 
കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമെന്ന് രാഹുല്‍ ഗാന്ധി; പാകിസ്ഥാന്‍ ഇടപെടേണ്ടതില്ലെന്ന് ട്വീറ്റ്

ന്യൂഡല്‍ഹി: കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ സന്ദേശത്തിലാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ രംഗത്തെത്തിയത്. പല കാര്യങ്ങളിലും തനിക്ക് കേന്ദ്രസര്‍ക്കാരിനോട് വിയോജിപ്പുകളുണ്ട്. എന്നാല്‍ കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. പാകിസ്ഥാന്‍ ഉള്‍പ്പെടെ ഒരു രാജ്യവും ഇതില്‍ ഇടപെടേണ്ടതില്ലെന്ന് ട്വീറ്റില്‍ രാഹുല്‍ പറഞ്ഞു.

കാശ്മീരില്‍ സംഘര്‍ഷമുണ്ട്. അത് തീവ്രവാദത്തിന് പിന്തുണ നല്‍കുന്നുവെന്ന് ലോകമൊട്ടാകെ അറിയപ്പെടുന്ന പാകിസ്ഥാനാണ് കാശ്മീരില്‍ സംഘര്‍ഷങ്ങള്‍ നടത്തുന്നതെന്നും രാഹുല്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ജമ്മു കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ യുഎന്നില്‍ നല്‍കിയ നോട്ടീസില്‍ രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

ശശി തരൂരും രാഹുലിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. രാഹുല്‍ പറഞ്ഞത് തന്നെയാണ് കോണ്‍ഗ്രസ് എക്കാലവും പറഞ്ഞിട്ടുള്ളതെന്നും കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും തരൂര്‍ പറഞ്ഞു.