കത്വ ബാലാത്സംഗക്കൊല ആസൂത്രണം ചെയ്തത് സഞ്ജി റാം; പീഡിപ്പിച്ചവരില്‍ മകനും ഉള്‍പ്പെട്ടതിനാല്‍ കുട്ടിയെ കൊലപ്പെടുത്തി

കത്വ ബാലാത്സംഗക്കൊല ആസൂത്രണം ചെയ്തത് പ്രതികളിലൊരാളായ സഞ്ജി റാമെന്ന് അന്വേഷണ സംഘം. ഇയാളുടെ മകനും ക്രൂരകൃത്വത്തില് പങ്കെടുത്തിരുന്നു. പെണ്കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയവരില് മകന് ഉള്പ്പെട്ടതിനാല് കുട്ടിയെ കൊലപ്പെടുത്താന് തീരുമാനിച്ചതും സഞ്ജി റാമാണെന്ന് പോലീസ് പറഞ്ഞു. ഇയാള് ഇക്കാര്യങ്ങള് സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
 | 

കത്വ ബാലാത്സംഗക്കൊല ആസൂത്രണം ചെയ്തത് സഞ്ജി റാം; പീഡിപ്പിച്ചവരില്‍ മകനും ഉള്‍പ്പെട്ടതിനാല്‍ കുട്ടിയെ കൊലപ്പെടുത്തി

ജമ്മു കാശ്മീര്‍: കത്വ ബാലാത്സംഗക്കൊല ആസൂത്രണം ചെയ്തത് പ്രതികളിലൊരാളായ സഞ്ജി റാമെന്ന് അന്വേഷണ സംഘം. ഇയാളുടെ മകനും ക്രൂരകൃത്വത്തില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയവരില്‍ മകന്‍ ഉള്‍പ്പെട്ടതിനാല്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതും സഞ്ജി റാമാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

8 വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വരുന്നത് സഞ്ജി റാമിന്റെ മകനും മരുമകനും ഉള്‍പ്പെടുന്ന സംഘമാണ്. കുട്ടിയെ ഇയാളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലാണ് പാര്‍പ്പിച്ചത്. തട്ടിക്കൊണ്ടു വന്ന് നാല് ദിവസത്തിന് ശേഷമാണ് സഞ്ജി റാം ഇക്കാര്യം അറിയുന്നത്. മകനും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് അറിഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു.

സഞ്ജി റാമും മകനും, പ്രായപൂര്‍ത്തിയാവാത്ത ഇവരുടെ ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേരാണ് ഇപ്പോള്‍ കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്നത്. ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ ഈ മേഖലകളില്‍ നിന്ന് കുടിയിറക്കാന്‍ പെണ്‍കുട്ടിയെ ആക്രമിച്ച് ഭീതി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.