കത്വ കേസിലെ പ്രധാന സാക്ഷിയെ മര്‍ദ്ദിച്ച സംഭവം; ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി

ജമ്മുകാശ്മീരിലെ കത്വയില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കൊന്ന കേസിലെ പ്രധാന സാക്ഷിയെ ക്രൂരമായ മര്ദ്ദിച്ച പോലീസ് നടപടിയില് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. സാമൂഹിക പ്രവര്ത്തകനും കത്വ കേസിലെ പ്രധാനസാക്ഷിയുമായ താലിബ് ഹുസൈനെ ബലാത്സംഗക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത് മര്ദ്ദിച്ചുവെന്നാണ് പരാതി. അദ്ദേഹത്തിന്റെ ബന്ധുക്കള് നല്കിയ ഹേബിയസ് കോര്പ്പസ് ഹര്ജിയില് വാദം കേള്ക്കവെയാണ് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
 | 

കത്വ കേസിലെ പ്രധാന സാക്ഷിയെ മര്‍ദ്ദിച്ച സംഭവം; ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ കത്വയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊന്ന കേസിലെ പ്രധാന സാക്ഷിയെ ക്രൂരമായ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. സാമൂഹിക പ്രവര്‍ത്തകനും കത്വ കേസിലെ പ്രധാനസാക്ഷിയുമായ താലിബ് ഹുസൈനെ ബലാത്സംഗക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചുവെന്നാണ് പരാതി. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കസ്റ്റഡിയില്‍ കഴിയുന്ന ഒരാളുടെ കാര്യത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഉചിതമല്ലന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഈ മാസം 21നകം മര്‍ദ്ദനം സംബന്ധിച്ച വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് ആണ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായത്. താലിബിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായതായി നേരത്തെ ഇന്ദിര ജെയ്സിങ് ട്വീറ്റ് ചെയ്തിരുന്നു.

കത്വ സംഭവത്തിന് ശേഷം ഇരയുടെ ബന്ധുക്കള്‍ക്ക് നിയമ സഹായം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനായി ശ്രമം നടത്തിയ വ്യക്തിയാണ് താലിബ്. ഇയാള്‍ക്ക് നേരെ മുന്‍പ് ആക്രമണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താലിബിനോട് പോലീസിന് വൈരാഗ്യമുള്ളതായി സുഹൃത്തുക്കള്‍ ആരോപിച്ചു.