ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാടിന് കേരളത്തിന്റെ സഹായം

ഗജ ചുഴലിക്കാറ്റില് നാശനഷ്ടങ്ങള് നേരിടുന്ന തമിഴ്നാടിന് കേരളത്തിന്റെ സഹായം. അവശ്യസാധനങ്ങള് കേരളത്തില് നിന്ന് എത്തിക്കുന്നതിനായി ക്രമീകരണങ്ങള് ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് ഫെയിസ്ബുക്ക് പോസ്റ്റില് അറിയിച്ചു. വിഷയത്തില് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തമിഴ്നാട് ദുരന്തനിവാരണ അതോറിറ്റിയുമായി ചര്ച്ചകള് നടത്തി.
 | 
ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാടിന് കേരളത്തിന്റെ സഹായം

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ നേരിടുന്ന തമിഴ്‌നാടിന് കേരളത്തിന്റെ സഹായം. അവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്ന് എത്തിക്കുന്നതിനായി ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തമിഴ്‌നാട് ദുരന്തനിവാരണ അതോറിറ്റിയുമായി ചര്‍ച്ചകള്‍ നടത്തി.

നാഗപട്ടണം, തിരുവാരൂര്‍ എന്നീ ജില്ലകളിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ കേരളത്തില്‍ നിന്ന് എത്തിക്കാനാണ് പദ്ധതി. ടാര്‍പ്പോളിന്‍, മെഴുകുതിരി, വെള്ളം, പുതിയ വസ്ത്രങ്ങള്‍, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം തുടങ്ങിയവ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റികളും ചേര്‍ന്നാണ് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുക്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കൊടുങ്കാറ്റ് തമിഴ്‌നാട്ടില്‍ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. കനത്ത കാറ്റിലും പേമാരിയിലും 45 പേര്‍ മരിച്ചു. 18,000ലധികം വീടുകള്‍ തകര്‍ന്നുവെന്നാണ് കണക്ക്.

ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിന് അവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും …

Posted by Chief Minister's Office, Kerala on Tuesday, November 20, 2018