ഗോപന്റെ മൃതദേഹം കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് അനുമതി നിഷേധിച്ചു; മൃതദേഹത്തോട് അനാദരവെന്ന് ആക്ഷേപം

ആകാശവാണി മുന് വാര്ത്താ അവതാരകന് ഗോപന്റെ മൃതദേഹം കേരള ഹൗസില് പൊതുദര്ശനത്തിന് അനുമതി നിഷേധിച്ചതായി പരാതി.
 | 
ഗോപന്റെ മൃതദേഹം കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് അനുമതി നിഷേധിച്ചു; മൃതദേഹത്തോട് അനാദരവെന്ന് ആക്ഷേപം

ന്യൂഡല്‍ഹി: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ ഗോപന്റെ മൃതദേഹം കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് അനുമതി നിഷേധിച്ചതായി പരാതി. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ അനുമതി നിഷേധിച്ചുവെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതേത്തുടര്‍ന്ന് മൃതദേഹം കല്‍ക്കാജിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.

ഇക്കാര്യത്തില്‍ ആരും രേഖാമൂലം അനുമതി തേടിയില്ലെന്നാണ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ പ്രതികരിച്ചത്. ഇന്നലെ രാത്രി തന്നെ പൊതുദര്‍ശനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുവെന്നാണ് ഡല്‍ഹി മലയാളി സമാജം പ്രവര്‍ത്തകര്‍ പറഞ്ഞത്. രാവിലെ എട്ടു മണിയോടെ അനുമതി ലഭിക്കുമെന്നും ഇവര്‍ പ്രതീക്ഷിച്ചിരുന്നു. 8.10ന് കേരള ഹൗസിലെത്തിച്ച് 11 മണിയോടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനായിരുന്നു പദ്ധതി.

എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു രാവിലെ റസിഡന്റ് കമ്മീഷണര്‍ അറിയിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ബന്ധപ്പെട്ട് ട്രാവന്‍കൂര്‍ പാലസില്‍ പൊതുദര്‍ശനത്തിനു വെക്കാന്‍ അനുമതി നല്‍കി. എന്നാല്‍ കാടുകയറിക്കിടക്കുന്ന ട്രാവന്‍കൂര്‍ പാലസില്‍ പൊതുദര്‍ശനം നടത്തുന്നത് മൃതദേഹത്തോടുള്ള അനാദരവാകുമെന്ന് വിലയിരുത്തിയ സുഹൃത്തുക്കളും ബന്ധുക്കളും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.