ആദ്യ ബോളില്‍ ബൗണ്ടറിയടിച്ച് ജയം; അണ്ടര്‍ 19 വനിതാ ക്രിക്കറ്റില്‍ ചരിത്രമെഴുതി കേരളം

ആദ്യ ബോള് ബൗണ്ടറി കടത്തി വിജയം കരസ്ഥമാക്കി കേരളം. അണ്ടര് 19 വനിതാ ക്രിക്കറ്റ് ലീഗിലാണ് അവിശ്വസനീയമായ ജയം കേരളത്തിന്റെ വനിതാ ടീം കരസ്ഥമാക്കിയത്. നാഗാലാന്ഡ് ടീമുമായുള്ള മത്സരത്തിലായിരുന്നു അപൂര്വ ജയം കയ്യിലൊതുക്കി കേരളം ചരിത്രം കുറിച്ചത്.
 | 

ആദ്യ ബോളില്‍ ബൗണ്ടറിയടിച്ച് ജയം; അണ്ടര്‍ 19 വനിതാ ക്രിക്കറ്റില്‍ ചരിത്രമെഴുതി കേരളം

ഗുണ്ടൂര്‍: ആദ്യ ബോള്‍ ബൗണ്ടറി കടത്തി വിജയം കരസ്ഥമാക്കി കേരളം. അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ലീഗിലാണ് അവിശ്വസനീയമായ ജയം കേരളത്തിന്റെ വനിതാ ടീം കരസ്ഥമാക്കിയത്. നാഗാലാന്‍ഡ് ടീമുമായുള്ള മത്സരത്തിലായിരുന്നു ലോക ക്രിക്കറ്റില്‍ത്തന്നെ അപൂര്‍വമെന്ന് വിശേഷിപ്പിക്കാവുന്ന ജയം കയ്യിലൊതുക്കി കേരളം ചരിത്രം കുറിച്ചത്.

ഗുണ്ടൂര്‍, ജെകെസി കോളേജ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലായിരുന്നു കേരളം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ഡിന് 17 ഓവറില്‍ 2 റണ്‍സ് മാത്രമേ നേടാനായുള്ളു. ഒമ്പത് താരങ്ങള്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഓപ്പണറായ മേനക ഒരു റണ്‍ നേടിയപ്പോള്‍ എക്‌സ്ട്രാ ആയി ഒരു റണ്‍ കൂടി ലഭിച്ചു.

കേരളത്തിനു വേണ്ടി അന്‍സു എസ്. രാജുവും ജോഷീനയുമാണ് ക്രീസിലിറങ്ങിയത്. ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ച് അന്‍സു കേരളത്തെ വിജത്തിലേക്ക് നയിച്ചു. മണിയും സൗരഭ്യയും ചേര്‍ന്നാണ് നാഗാലാന്‍ഡിനെ കശക്കിയെറിഞ്ഞത്. മണി നാലും സൗരഭ്യ രണ്ടും വിക്കറ്റുകള്‍ വീതം നേടി.