വിമാനത്തില്‍ സിഗരറ്റ് കത്തിച്ചത് തടഞ്ഞ എയര് ഹോസ്റ്റസിനെ സിപ് അഴിച്ചു കാട്ടി; കോട്ടയം സ്വദേശി പിടിയില്‍
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ വെച്ച് സിഗരറ്റ് വലിക്കാന് ശ്രമിച്ചതു തടഞ്ഞ എയര് ഹോസ്റ്റസിനെ സിപ് അഴിച്ചു കാട്ടിയ കോട്ടയം സ്വദേശി പിടിയില്‍. ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. കോട്ടയം സ്വദേശി അബ്ദുള്‍ ഷാഹിദ് ഷംസുദ്ദീനാണ് പിടിയിലായത്.
യാത്രക്കിടെ സിഗരറ്റ് കത്തിക്കുന്നത് കണ്ട എയര്‍ ഹോസ്റ്റസ് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ അപമര്യാദയായി പെരുമാറി. മറ്റു വിമാന ജീവനക്കാരെ എയര്‍ ഹോസ്റ്റസ് സഹായത്തിനു വിളിച്ചപ്പോള്‍ ഇയാള്‍ പാന്റ്‌സിന്റെ സിപ്പ് അഴിച്ചു കാട്ടുകയായിരുന്നു. ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ ജീവനക്കാര്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിനെയും സിഐഎസ്എഫിനെയും അറിയിച്ചു.
സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത ഇയാളെ ഡല്‍ഹി പോലീസിന് കൈമാറി. ഐപിസി സെക്ഷന്‍ 354, 509 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.