കന്യാസ്ത്രീ പീഡനക്കേസില്‍ ജാമ്യം ലഭിച്ച ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ സ്വീകരണം; സ്വീകരിക്കാന്‍ കന്യാസ്ത്രീകളും

കന്യാസ്ത്രീ പീഡനക്കേസില് ജാമ്യം ലഭിച്ച് ജലന്ധറിലെത്തിയ ഫ്രാങ്കോ മുളയ്ക്കലിന് ബിഷപ്പ് ഹൗസില് വന് സ്വീകരണം. കന്യാസ്ത്രീകള് ഉള്പ്പെടെയുള്ളവരാണ് ഫ്രാങ്കോ മുളയ്ക്കലിന് സ്വീകരണം നല്കാന് മുന്നിലുണ്ടായിരുന്നത്. മൂന്നാഴ്ച നീണ്ട റിമാന്ഡിനു ശേഷം തിങ്കളാഴ്ച ജയില്മോചിതനായ ഫ്രാങ്കോ ഇന്നലെ വൈകിട്ട് 5 മണിക്കാണ് ജലന്ധര് രൂപതാസ്ഥാനത്തെത്തിയത്.
 | 

കന്യാസ്ത്രീ പീഡനക്കേസില്‍ ജാമ്യം ലഭിച്ച ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ സ്വീകരണം; സ്വീകരിക്കാന്‍ കന്യാസ്ത്രീകളും

ജലന്ധര്‍: കന്യാസ്ത്രീ പീഡനക്കേസില്‍ ജാമ്യം ലഭിച്ച് ജലന്ധറിലെത്തിയ ഫ്രാങ്കോ മുളയ്ക്കലിന് ബിഷപ്പ് ഹൗസില്‍ വന്‍ സ്വീകരണം. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഫ്രാങ്കോ മുളയ്ക്കലിന് സ്വീകരണം നല്‍കാന്‍ മുന്നിലുണ്ടായിരുന്നത്. മൂന്നാഴ്ച നീണ്ട റിമാന്‍ഡിനു ശേഷം തിങ്കളാഴ്ച ജയില്‍മോചിതനായ ഫ്രാങ്കോ ഇന്നലെ വൈകിട്ട് 5 മണിക്കാണ് ജലന്ധര്‍ രൂപതാസ്ഥാനത്തെത്തിയത്.

ഫ്രാങ്കോയെ പിന്തുണക്കുന്നവരും കന്യാസ്ത്രീകളും നടത്തിയ സ്വീകരണത്തില്‍ പുഷ്പവൃഷ്ടി നടത്തിയാണ് മുന്‍ ബിഷപ്പിനെ ആനയിച്ചത്. ബാനറുകളും കൊടിതോരണങ്ങളും തയ്യാറാക്കിയിരുന്നു. വൈദികരും ബിഷപ്പിന്റെ ചുമതല വഹിക്കുന്ന ആഗ്നലോ ഗ്രാസിയാസും ബിഷപ്പ് ഹൗസിന്റെ കവാടത്തില്‍ നടന്ന സ്വീകരണത്തില്‍ പങ്കെടുത്തു.

എന്നാല്‍ ബിഷപ്പ് ഹൗസിലെ പള്ളിയില്‍ ഫ്രാങ്കോയുടെ നേതൃത്വത്തിവല്‍ നടന്ന പ്രത്യേക കുര്‍ബാനയില്‍ നിന്ന് ആഗനലോ ഗ്രേഷ്യസും വികാരി ജനറാള്‍ ഫാദര്‍ മാത്യു കോക്കണ്ടവും വിട്ടു നിന്നു. കേസില്‍ ഇനി വിചാരണാ നടപടികള്‍ കൂടി ബാക്കിയുള്ളതിനാല്‍ ബിഷപ്പിന്റെ ചുമതല അഡ്മിനിസ്ട്രേറ്റര്‍ സഹായ മെത്രാന്‍ ആഗനലോ ഗ്രേഷ്യസിനു തന്നെയായിരിക്കുമെന്നാണ് പിന്നീട് ഫ്രാങ്കോ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ബിഷപ്പിന്റെ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ടായിരുന്നു വാര്‍ത്താ സമ്മേളനമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.