കെവിന്‍ ദുരഭിമാനക്കൊല; വാദം ഈ മാസം 24 ന് തുടങ്ങും

കെവിന് ജോസഫ് ദുരഭിമാനക്കൊലക്കേസിന്റെ വാദം ഈ മാസം 24ന് ആരംഭിക്കും. കുറ്റപത്രത്തിനൊപ്പം പോലീസ് സമര്പ്പിച്ചിരിക്കുന്ന രേഖകളുടെ പകര്പ്പ് കേസിലെ പ്രതികള്ക്ക് കൈമാറാന് കോടതി നിര്ദേശം നല്കിയിട്ടുണ്ട്. കേസില് ആകെ 13 പേരാണ് പ്രതി ചേര്ക്കപ്പെട്ടിരിക്കുന്നത്. ഇതില് ഏഴ് പേര്ക്ക് ജാമ്യം ലഭിച്ചു. ബാക്കിയുള്ള ആറ് പേര് റിമാന്ഡിലാണ്. പ്രതികളെല്ലാവരും പ്രാഥമിക വാദം ആരംഭിക്കുന്ന ദിവസം കോടതിയില് ഹാജരാകേണ്ടി വരും.
 | 
കെവിന്‍ ദുരഭിമാനക്കൊല; വാദം ഈ മാസം 24 ന് തുടങ്ങും

കോട്ടയം: കെവിന്‍ ജോസഫ് ദുരഭിമാനക്കൊലക്കേസിന്റെ വാദം ഈ മാസം 24ന് ആരംഭിക്കും. കുറ്റപത്രത്തിനൊപ്പം പോലീസ് സമര്‍പ്പിച്ചിരിക്കുന്ന രേഖകളുടെ പകര്‍പ്പ് കേസിലെ പ്രതികള്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ആകെ 13 പേരാണ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏഴ് പേര്‍ക്ക് ജാമ്യം ലഭിച്ചു. ബാക്കിയുള്ള ആറ് പേര്‍ റിമാന്‍ഡിലാണ്. പ്രതികളെല്ലാവരും പ്രാഥമിക വാദം ആരംഭിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകേണ്ടി വരും.

കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മെയ് 27ന് പുലര്‍ച്ചെ കെവിനെയും സുഹൃത്ത് അനീഷിനെയും മൂന്ന് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. അനീഷിനെ സംഘം പിന്നീട് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.