ബുലന്ദ്ശഹര്‍ കലാപം; മുഖ്യപ്രതിയായ യുവമോര്‍ച്ചാ നേതാവ് പോലീസ് പിടിയില്‍

ഉത്തര്പ്രദേശിലെ ബുലന്ദ്ശഹറില് പശുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഉണ്ടായ കലാപത്തിന് ആഹ്വാനം ചെയ്തയാളെന്ന് സംശയിക്കുന്ന യുവമോര്ച്ചാ നേതാവ് പോലീസ് പിടിയിലായി. ശിഖര് അഗര്വാളാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഹാപുറില്നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബുലന്ദ് ശഹര് പോലീസ് വൃത്തങ്ങള് അറിയിച്ചു. ഇയാളെ ഇന്ന് കോടതിയില് ഹാജരാക്കും. കലാപത്തിന് ശേഷം ഒളിവില് പോയ ഇയാള്ക്കായി പോലീസ് തെരച്ചില് ഊര്ജിതമാക്കിയിരുന്നു.
 | 
ബുലന്ദ്ശഹര്‍ കലാപം; മുഖ്യപ്രതിയായ യുവമോര്‍ച്ചാ നേതാവ് പോലീസ് പിടിയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഉണ്ടായ കലാപത്തിന് ആഹ്വാനം ചെയ്തയാളെന്ന് സംശയിക്കുന്ന യുവമോര്‍ച്ചാ നേതാവ് പോലീസ് പിടിയിലായി. ശിഖര്‍ അഗര്‍വാളാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഹാപുറില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബുലന്ദ് ശഹര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കലാപത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് വയോധികനായ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കലാപത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തുന്നതിനായി ഗൂഢാലോചന നടത്തിയത് അഗര്‍വാളാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ ഇയാള്‍ നേരത്തെ ഇക്കാര്യം നിഷേധിച്ചിരുന്നു. ജീവന് ഭീഷണി നേരിടുന്നതായി സുബോധ് കുമാര്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു.

സംഭവത്തില്‍ 27 പേര്‍ക്കെതിരെയാണ് സിയാന പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ബജ്രംഗ്ദള്‍ നേതാവും കേസിലെ മറ്റൊരു മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളുമായ യോഗേഷ് രാജിനെ ജനുവരി മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കൃത്യം നിര്‍വ്വഹിച്ചെന്ന് സംശയിക്കുന്ന മൂന്ന് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥനാണ്.