ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ വൃക്ക മോഷ്ടിച്ചു; സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി
മുസഫര്‍നഗര്‍: ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര് വൃക്ക മോഷ്ടിച്ചെന്ന് പരാതി. ആരോപണത്തെത്തുടര്ന്ന് സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി. ഉത്തര്പ്രദേശിലെ ന്യൂ മണ്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ശസ്ത്രക്രിയ നടക്കുന്നതിനിടെ രോഗിയുടെ വൃക്ക മോഷ്ടിച്ച് ഐസ് ബാഗിനുള്ളില് ഒളിപ്പിച്ച് കടത്താന് ഡോക്ടര് ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള് നല്കിയ പരാതിയില് ആരോപിക്കുന്നു.
വൃക്കയില്‍ കല്ല് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ന്യൂ മണ്ടി സ്വദേശിയായ ഇക്ബാലിന് ഡോക്ടര്‍ ശസത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ജറി ചെയ്യുന്ന സമയത്ത് ഇക്ബാലിന്റെ വൃക്ക ഡോക്ടര്‍ ഒളിപ്പിച്ച് കടത്തിയതായി ബന്ധുക്കള്‍ പറയുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ അധികൃതര്‍ ആശുപത്രി അടച്ചു പൂട്ടുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആശുപത്രി അധികൃതരും തീരുമാനിച്ചിട്ടുണ്ട്.