കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമ രാഹുല്‍ ഗാന്ധി! ആരോപണവുമായി ബിജെപി

ലണ്ടനിലേക്ക് കടക്കുന്നതിനു മുമ്പ് ധനമന്ത്രി അരുണ് ജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലില് പ്രതിരോധത്തിലായ ബിജെപി രാഹുല് ഗാന്ധിക്കെതിരെ ആരോപണവുമായി രംഗത്ത്. കിംഗ്ഫിഷര് എയര്ലൈന്സിന്റെ യഥാര്ത്ഥ ഉടമ വിജയ് മല്യയായിരുന്നില്ലെന്നും രാഹുല് ഗാന്ധിയായിരുന്നുവെന്നുമാണ് പുതിയ ആരോപണം. ബിജെപി വക്താവ് സംപീത് പത്രയാണ് ആരോപണവുമായി രംഗത്തെത്തിയത്.
 | 

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമ രാഹുല്‍ ഗാന്ധി! ആരോപണവുമായി ബിജെപി

ന്യൂഡല്‍ഹി: ലണ്ടനിലേക്ക് കടക്കുന്നതിനു മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായ ബിജെപി രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി രംഗത്ത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമ വിജയ് മല്യയായിരുന്നില്ലെന്നും രാഹുല്‍ ഗാന്ധിയായിരുന്നുവെന്നുമാണ് പുതിയ ആരോപണം. ബിജെപി വക്താവ് സംപീത് പത്രയാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഇതിന് തെളിവായി 18 പേജുള്ള രേഖയുണ്ടെന്നും പത്ര പറഞ്ഞു. കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമാണ് മല്യയുമായി കൂടുതല്‍ ബന്ധമെന്നും പത്ര ആരോപിച്ചു. വിമാനക്കമ്പനിയുടെ പേരിലുള്ള വായ്പ 2008ലും 2012ലും പുതുക്കി നല്‍കിയിരുന്നു. രണ്ടാമത് പുതുക്കിയത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചായിരുന്നുവെന്നും പത്ര പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് കടക്കുന്നതിനു മുമ്പ് വിജയ് മല്യ അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടതിന് കോണ്‍ഗ്രസ് എംപി പി.എല്‍.പൂനിയ സാക്ഷിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതു കൂടാതെ ധനമന്ത്രാലയത്തിലെ പ്രമുഖന്‍ മല്യയെ സഹായിച്ചുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റും ബിജെപിക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ഇതിനെ മറികടക്കാനാണ് പുതിയ ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.