ബാബരി മസ്ജിദ് നിര്‍മ്മിച്ചത് രാമ ക്ഷേത്രത്തിന് മുകളിലെന്ന് പ്രഖ്യാപിച്ച കെ.കെ മുഹമ്മദിന് പത്മശ്രീ

അയോധ്യയില് ബാബരി മസ്ജിദ് നിര്മ്മിച്ചത് രാമ ക്ഷേത്രത്തിന് മുകളിലാണെന്ന് പ്രഖ്യാപിച്ച ആര്ക്കിയോളജിസ്റ്റ് കെ.കെ മുഹമ്മദിന് പത്മശ്രീ പുരസ്കാരം. അയോധ്യയില് രാമ ക്ഷേത്രം നിര്മ്മിക്കണമെന്ന് സംഘ്പരിവാര് മുറവിളി കൂട്ടുന്നതിനിടയ്ക്ക് പ്രഖ്യാപിക്കപ്പെട്ട പത്മ പുരസ്കാരം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് നിരീക്ഷകര് നല്കുന്ന സൂചന. ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യയുടെ മുന് ഉത്തര മേഖലാ ഡയറക്ടറായിരുന്ന കെ.കെ മുഹമ്മദ് 1976-77 കാലഘട്ടത്തില് നടത്തിയ ഗവേഷണത്തിലാണ് ക്ഷേത്ര ശേഷിപ്പുകളെക്കുറിച്ച് വിവരം ലഭിച്ചതായി വ്യക്തമാക്കിയത്.
 | 
ബാബരി മസ്ജിദ് നിര്‍മ്മിച്ചത് രാമ ക്ഷേത്രത്തിന് മുകളിലെന്ന് പ്രഖ്യാപിച്ച കെ.കെ മുഹമ്മദിന് പത്മശ്രീ

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിര്‍മ്മിച്ചത് രാമ ക്ഷേത്രത്തിന് മുകളിലാണെന്ന് പ്രഖ്യാപിച്ച ആര്‍ക്കിയോളജിസ്റ്റ് കെ.കെ മുഹമ്മദിന് പത്മശ്രീ പുരസ്‌കാരം. അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് സംഘ്പരിവാര്‍ മുറവിളി കൂട്ടുന്നതിനിടയ്ക്ക് പ്രഖ്യാപിക്കപ്പെട്ട പത്മ പുരസ്‌കാരം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് നിരീക്ഷകര്‍ നല്‍കുന്ന സൂചന. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ ഉത്തര മേഖലാ ഡയറക്ടറായിരുന്ന കെ.കെ മുഹമ്മദ് 1976-77 കാലഘട്ടത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ക്ഷേത്ര ശേഷിപ്പുകളെക്കുറിച്ച് വിവരം ലഭിച്ചതായി വ്യക്തമാക്കിയത്.

മുഹമ്മദിന്റെ പ്രസ്താവന ബി.ജെ.പി കേന്ദ്രങ്ങള്‍ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. രാമ ജന്മഭൂമിയെക്കുറിച്ചും രാമ ക്ഷേത്രത്തെക്കുറിച്ചും മുഹമ്മദ് നടത്തിയ നിരീക്ഷണങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മുഹമ്മദിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. രാമ ജന്മ ഭൂമിയിയാണ് അയോധ്യയെന്ന് സംഘ്പരിവാര്‍ വാദങ്ങളെ ഒരു പരിധിവരെ അംഗീകരിക്കുന്നതാണ് മുഹമ്മദിന്റെ നിരീക്ഷണങ്ങള്‍.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ബീരാന്‍ കുട്ടി ഹാജിയുടേയും മറിയത്തിന്റെയും അഞ്ച് മക്കളില്‍ രണ്ടാമനായിട്ടാണ് മുഹമ്മദ് ജനിക്കുന്നത്. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്ന് പുരാവസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ നേടി. അലിഗഡ് സര്‍വകലാശാലയിലെ ചരിത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച മുഹമ്മദ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി സൂപ്രണ്ട്, സൂപ്രാണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ്, ഉത്തര മേഖല ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്.