ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ ലേബര്‍ റൂമായി; യുവതിയുടെ രണ്ടാമത്തെ പ്രസവവും ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍

കോലാപ്പൂര്: കോലാപ്പൂരില് 23 കാരിയായ യുവതി ട്രെയിനില് പ്രസവിച്ചു. യല്ലവ്വ മയൂര് ഗെയ്ക്ക് വാദ് എന്ന യുവതിയാണ് യാത്രക്കിടെ ജനറല് കംപാര്ട്ട്മെന്റില് പ്രസവിച്ചത്. ഒരു വര്ഷം മുമ്പ് ഒരു ട്രെയിന് യാത്രക്കിടെയായിരുന്നു ഇവര് രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്കിയത്. യാത്രക്കിടെ ഇവര്ക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ജനറല് കംപാര്ട്ടമെന്റ് ഒഴിപ്പിച്ചു. പിന്നീട് തുണികള് കൊണ്ട് മറച്ച് താല്ക്കാലിക പ്രസവമുറി ഒരുക്കുകയായിരുന്നു. ഹരിപ്രിയ എക്സ്പ്രസില് വെച്ചായിരുന്നു പ്രസവം. റെയില്വേ ജീവനക്കാരുടെ സഹായത്തോടെ ഇവര് ഒരു ആണ്കുഞ്ഞിനാണ് ജന്മം നല്കിയത്. കോലാപ്പൂരിലെ
 | 

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ ലേബര്‍ റൂമായി; യുവതിയുടെ രണ്ടാമത്തെ പ്രസവവും ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍

കോലാപ്പൂര്‍: കോലാപ്പൂരില്‍ 23 കാരിയായ യുവതി ട്രെയിനില്‍ പ്രസവിച്ചു. യല്ലവ്വ മയൂര്‍ ഗെയ്ക്ക് വാദ് എന്ന യുവതിയാണ് യാത്രക്കിടെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ പ്രസവിച്ചത്. ഒരു വര്‍ഷം മുമ്പ് ഒരു ട്രെയിന്‍ യാത്രക്കിടെയായിരുന്നു ഇവര്‍ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയത്. യാത്രക്കിടെ ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ജനറല്‍ കംപാര്‍ട്ടമെന്റ് ഒഴിപ്പിച്ചു. പിന്നീട് തുണികള്‍ കൊണ്ട് മറച്ച് താല്‍ക്കാലിക പ്രസവമുറി ഒരുക്കുകയായിരുന്നു.

ഹരിപ്രിയ എക്സ്പ്രസില്‍ വെച്ചായിരുന്നു പ്രസവം. റെയില്‍വേ ജീവനക്കാരുടെ സഹായത്തോടെ ഇവര്‍ ഒരു ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. കോലാപ്പൂരിലെ വാടകവീട്ടില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം താമസിക്കുന്ന ഇവര്‍ വീട്ടുജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത്. മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താണ് ജോലി സ്ഥലത്ത് പോയിരുന്നത്.

തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് വരുമ്പോളാണ് പ്രസവ വേദന അനുഭവപ്പെട്ടത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നതിനാല്‍ ഭര്‍ത്താവിന്റെ സഹോദരിയും ഒപ്പമുണ്ടായിരുന്നു. റായ്ബാഗില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ചിഞ്ചാലിയില്‍ വെച്ച് യെല്ലവയ്ക്ക് പ്രസവവേദന തുടങ്ങി.

വേദന കടുത്തതോടെ ചിലര്‍ അവര്‍ക്ക് ഇരിക്കാന്‍ സീറ്റ് കൊടുത്തു. പ്രസവം അടുത്തെന്ന് മനസിലായതോടെ റെയില്‍വേ ജീവനക്കാര്‍ റായ്ബാഗ് സ്‌റ്റേഷനില്‍ 108 ആംബുലന്‍സ് വിളിച്ചിരുന്നു. എന്നാല്‍ ട്രെയിനില്‍ തന്നെ പ്രസവിക്കുമെന്ന് ഉറപ്പായതോടെ കംപാര്‍ട്ട്‌മെന്റ് ഒഴിപ്പിച്ച് ബെഡ്ഷീറ്റുകള്‍ കൊണ്ട് മറച്ച് പ്രസവമുറി ഒരുക്കുകയായിരുന്നു.