ഫ്‌ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ഹെഡ്‌ഫോണിന്; ലഭിച്ചത് എണ്ണക്കുപ്പി; കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ ലഭിച്ചത് ബിജെപി അംഗത്വം

ഫ്ളിപ്കാര്ട്ടില് ഒരു ഹെഡ്ഫോണ് ഓര്ഡര് ചെയ്ത യുവാവിന് ഒടുവില് കിട്ടിയത് ബിജെപി അംഗത്വം. ലോകകപ്പ് ഫുട്ബോള് മത്സരങ്ങള് കാണുമ്പോള് വീട്ടുകാര്ക്ക് ശല്യമാകാതിരിക്കാനാണ് യുവാവ് ഒരു ഹെഡ്ഫോണ് ഓര്ഡര് ചെയ്തത്. എന്നാല് ഫ്ളിപ്കാര്ട്ടില് നിന്ന് ഹെഡ്ഫോണിന് പകരം ലഭിച്ചത് ഒരു കുപ്പി എണ്ണയായിരുന്നു. ഇതോടെ പാക്കറ്റില് രേഖപ്പെടുത്തിയ കസ്റ്റമര് കെയര് നമ്പറില് വിളിച്ചു നോക്കാന് യുവാവ് തീരുമാനിച്ചു.
 | 

ഫ്‌ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ഹെഡ്‌ഫോണിന്; ലഭിച്ചത് എണ്ണക്കുപ്പി; കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ ലഭിച്ചത് ബിജെപി അംഗത്വം

കൊല്‍ക്കത്ത: ഫ്‌ളിപ്കാര്‍ട്ടില്‍ ഒരു ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ഒടുവില്‍ കിട്ടിയത് ബിജെപി അംഗത്വം. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുമ്പോള്‍ വീട്ടുകാര്‍ക്ക് ശല്യമാകാതിരിക്കാനാണ് യുവാവ് ഒരു ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഹെഡ്‌ഫോണിന് പകരം ലഭിച്ചത് ഒരു കുപ്പി എണ്ണയായിരുന്നു. ഇതോടെ പാക്കറ്റില്‍ രേഖപ്പെടുത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചു നോക്കാന്‍ യുവാവ് തീരുമാനിച്ചു.

പക്ഷേ ഈ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഒരു തവണ റിംഗ് ചെയ്ത ശേഷം കോള്‍ കട്ടായി. വീണ്ടും വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണിലേക്ക് വന്ന ഒരു മെസേജ് കണ്ടാണ് യുവാവ് ശരിക്കും ഞെട്ടിയത്. ബിജെപിയിലേക്ക് സ്വാഗതം എന്നായിരുന്നു ആ സന്ദേശം. ബിജെപിയുടെ പ്രാഥമികാംഗത്വ നമ്പറും മെബര്‍ഷിപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനായി പേരും മേല്‍വിലാസവും പിന്‍കോഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അയക്കാനുള്ള നിര്‍ദേശവും ഈ സന്ദേശത്തിവുണ്ടായിരുന്നു.

വീണ്ടും വിളിച്ചു നോക്കിയെങ്കിലും ഇതുതന്നെയായിരുന്നു ഫലം. സുഹൃത്തുക്കളെക്കൊണ്ടും യുവാവ് വിളിപ്പിച്ചു നോക്കി. അവര്‍ക്കും സമാന സന്ദേശം ലഭിച്ചതോടെ ഫ്‌ളിപ്കാര്‍ട്ടിന്റെ ഒറിജിനല്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ അന്വേഷിച്ചു കണ്ടെത്തുകയും വിവരം അറിയിക്കുകയും ചെയ്തു. എന്തായാലും ഫ്‌ളിപ്കാര്‍ട്ട് ഹെഡ്‌ഫോണ്‍ എത്തിച്ചു നല്‍കി. ബിജെപി അംഗത്വ ക്യാംപെയിന്‍ നമ്പര്‍ ഫ്‌ളിപ്കാര്‍ട്ട് പാക്കറ്റില്‍ എങ്ങനെയെത്തി എന്നത് അറിയില്ലെന്നാണ് ബിജെപി ബംഗാള്‍ ഘടകം വിശദീകരിക്കുന്നത്.