കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കും

കര്ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എച്ച്.ഡി.കുമാരസ്വാമി ഇന്ന് രാജിവെക്കുമെന്നാണ് വിവരം.
 | 
കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കും

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എച്ച്.ഡി.കുമാരസ്വാമി ഇന്ന് രാജിവെക്കുമെന്നാണ് വിവരം. വിധാന്‍സൗധയില്‍ ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം കുമാരസ്വാമി ഗവര്‍ണറെ കാണുമെന്നാണ് സൂചന. 16 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഭരണപക്ഷം ദുര്‍ബലമായ സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം ജെഡിഎസ് പിന്തുണയോടെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. ഇതിനായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് ജെഡിഎസ് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ വിമത എംഎല്‍എമാര്‍ തിരികെയെത്തുമെന്നും വിവരമുണ്ട്.

മുംബൈയില്‍ ഹോട്ടലില്‍ താമസിച്ചിരുന്ന വിമത എംഎല്‍എ സോമശേഖര തിരികെ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. താന്‍ എംഎല്‍എ സ്ഥാനം മാത്രമാണ് രാജിവെച്ചതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി താന്‍ തുടരുകയാണെന്നും സോമശേഖര വ്യക്തമാക്കി. രാജി സ്വീകരിക്കാത്തത് ചോദ്യം ചെയ്ത് വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.