കുമ്മനം മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ

മിസോറാം ഗവര്ണറായി കുമ്മനം രാജശേഖരന് സത്യപ്രതിജ്ഞ ചെയ്തു. മിസോറാം തലസ്ഥാനമായ ഐസ്വാളില് വെച്ചായിരുന്നു സത്യപ്രതിജ്ഞ. രാജ്ഭവനില് നടന്ന ചടങ്ങില് ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു.
 | 

കുമ്മനം മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ

ഐസ്വാള്‍: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. മിസോറാം തലസ്ഥാനമായ ഐസ്വാളില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ലഫ്. ജനറല്‍ (റിട്ട) നിര്‍ഭയ് ശര്‍മ വിരമിക്കുന്ന ഒഴിവിലാണ് കുമ്മനം നിയമിതനായത്. മിസോറാമിന്റെ 23-മത് ഗവര്‍ണറാണ്. മുമ്പ് മലയാളിയായി വക്കം പുരുഷോത്തമന്‍ മിസോറാം ഗവര്‍ണറായിട്ടുണ്ട്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാണ് കുമ്മനത്തിന്റെ നിയമനം.

സ്ഥാനമേറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചെങ്കിലും ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ കുമ്മനത്തിനോട് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. വിവിധ സംഘടനകളുടെ എതിര്‍പ്പിനിടെയാണ് കുമ്മനം മിസോറാമില്‍ ഗവര്‍ണറാകുന്നത്.