‘മീ.ടു’ ആരോപിതനായ ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സഹസ്ഥാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ലൈംഗികാരോപണങ്ങളെ തുടര്ന്ന് സെലിബ്രിറ്റി മാനേജ്മെന്റ് ഏജന്സിയായ ക്വാന് എന്റര്ടെയ്ന്മെന്റിന്റെ സഹസ്ഥാപകന് അനിര്ബാന് ബ്ലാ ആത്മഹത്യക്ക് ശ്രമിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് ഇയാളുടെ ജീവന് രക്ഷിച്ചത്. സമീപകാലത്ത് ഇയാള്ക്കെതിരെ ഉയര്ന്ന ആരോപണങ്ങള് വിഷാദരോഗത്തിന് കാരണമായതായിട്ടാണ് റിപ്പോര്ട്ട്. ഇയാള്ക്കെതിരെ ആത്മഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
 | 

‘മീ.ടു’ ആരോപിതനായ ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സഹസ്ഥാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

മുംബൈ: ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് സെലിബ്രിറ്റി മാനേജ്‌മെന്റ് ഏജന്‍സിയായ ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സഹസ്ഥാപകന്‍ അനിര്‍ബാന്‍ ബ്ലാ ആത്മഹത്യക്ക് ശ്രമിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്. സമീപകാലത്ത് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിഷാദരോഗത്തിന് കാരണമായതായിട്ടാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ ആത്മഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

ആത്മഹത്യ ചെയ്യാന്‍ പാലത്തിനരികിലേക്ക് അനിര്‍ബാന്‍ വരുന്നതായി നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. പാലത്തിനടുത്തെ ബാരിക്കേഡിലേക്ക് ചാടാന്‍ ശ്രമിക്കവെയാണ് പോലീസ് ഇടപെട്ടത്. അനിര്‍ബാന്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചനകള്‍ നല്‍കിയിരുന്നു.

മീ ടൂ ആരോപണത്തെത്തുടര്‍ന്ന് ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റിലെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് അനിര്‍ബാന്‍ മാറി നില്‍ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ജോലി സംബന്ധിയായും കുടുംബപരമായും വലിയ പ്രശ്‌നങ്ങള്‍ക്ക് ലൈംഗിക ആരോപണങ്ങള്‍ കാരണമായിരുന്നു. ആരോപണങ്ങള്‍ ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സ്വീകാര്യതയെ ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.