വാദിക്കാന്‍ അവസരത്തിനായി അഭിഭാഷകര്‍ തമ്മില് തര്‍ക്കം; താക്കീത് നല്‍കി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹര്ജികളില് വാദിക്കാന് അവസരം തേടി അഭിഭാഷകര് തമ്മില് തര്ക്കം. സുപ്രീം കോടതിയിലാണ് നാടകീയ രംഗങ്ങള് അരങ്ങേറിയത്. ഇതേത്തുടര്ന്ന് ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയ് അഭിഭാഷകരെ താക്കീത് ചെയ്തു. മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില് വാദം കേള്ക്കുന്നത് നിര്ത്തുമെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മൂന്നു മണി വരെ മാത്രമാണ് ബെഞ്ചിന്റെ സിറ്റിംഗ് ഉള്ളത്. അതിനാല്‍ പരമാവധി വേഗത്തില്‍ വാദം പൂര്‍ത്തിയാക്കാന്‍ കോടതി അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആദ്യം ഹര്‍ജിക്കാരുടെ വാദമാണ് കേട്ടത്. ഇതിനു ശേഷം എതിര്‍ വാദങ്ങള്‍ കേള്‍ക്കാന്‍ ആരംഭിച്ചു.
56 കേസുകളാണ് കോടതി പരിഗണിക്കുന്നത്. ഇതില്‍ പത്തോളം അഭിഭാഷകരാണ് ബഹളം വച്ചത്. കൂടുതല്‍ വാദങ്ങളുണ്ടെങ്കില്‍ എഴുതി നല്‍കാമെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ബഹളം ആരംഭിച്ചത്. എതിര്‍ വാദത്തിന് അര മണിക്കൂര്‍ മാത്രമേ നല്‍കൂ എന്നും കോടതി വ്യക്തമാക്കി.