നവജാത ശിശു മരിച്ചെന്ന് തെറ്റായി വിധിയെഴുതിയ സംഭവം; ഡല്‍ഹി മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

നവജാത ശിശു മരിച്ചെന്ന് തെറ്റായി വിധിയെഴുതിയ സംഭവത്തില് മാക്സ് ആശുപത്രിയുടെ ലൈന്സ് ഡല്ഹി സര്ക്കാര് റദ്ദാക്കി. ആശുപത്രിയധികൃതര് ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തില് വരുത്തിയതെന്ന് അന്വേഷണത്തിന് നിയോഗിച്ച പാനല് കണ്ടെത്തിയിരുന്നു. വീഴ്ചയുണ്ടെന്ന് തെളിഞ്ഞാല് ലൈസന്സ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
 | 

നവജാത ശിശു മരിച്ചെന്ന് തെറ്റായി വിധിയെഴുതിയ സംഭവം; ഡല്‍ഹി മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: നവജാത ശിശു മരിച്ചെന്ന് തെറ്റായി വിധിയെഴുതിയ സംഭവത്തില്‍ മാക്‌സ് ആശുപത്രിയുടെ ലൈന്‍സ് ഡല്‍ഹി സര്‍ക്കാര്‍ റദ്ദാക്കി. ആശുപത്രിയധികൃതര്‍ ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ വരുത്തിയതെന്ന് അന്വേഷണത്തിന് നിയോഗിച്ച പാനല്‍ കണ്ടെത്തിയിരുന്നു. വീഴ്ചയുണ്ടെന്ന് തെളിഞ്ഞാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

വര്‍ഷ എന്ന യുവതിക്ക് നവംബര്‍ 30ന് പിറന്ന ഇരട്ടക്കുട്ടികളില്‍ പെണ്‍കുട്ടി പ്രസവത്തോടെ മരിച്ചിരുന്നു. ആണ്‍കുട്ടിയും മരിച്ചെന്ന് പറഞ്ഞ് പ്ലാസ്റ്റിക് ബാഗുകളിലാക്കി മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു. അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതിനിടെയാണ് കുഞ്ഞ് അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് മറ്റൊരു ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരിച്ചു.

50 ലക്ഷം രൂപ ആശുപത്രിയില്‍ ബില്‍തുകയായി നല്‍കിയതായി കുട്ടികളുടെ പിതാവ് ആശിഷ് കുമാര്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാരെ ആശുപത്രി പുറത്താക്കുകയും ചെയ്തു.