കെജ്രിവാളിനെ കാണാനെത്തിയയാളുടെ പേഴ്സില്‍ വെടിയുണ്ട; സുരക്ഷാ പിഴവ് വരുത്തി വീണ്ടും ഡല്‍ഹി പോലീസ്

ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുരക്ഷയൊരുക്കുന്നതില് വീണ്ടും പിഴവ് വരുത്തി ഡല്ഹി പോലീസ്. കെജ്രിവാളിനെ കാണാനെത്തിയ സന്ദര്ശകരിലൊരാളുടെ പേഴ്സില് നിന്ന് വെടിയുണ്ട കണ്ടെത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വഖഫ് ബോര്ഡിലെ ശമ്പള വര്ദ്ധന സംബന്ധിച്ച ചര്ച്ചകള്ക്കു വേണ്ടിയെത്തിയ സംഘത്തിലെ അംഗമായ ഇമ്രാനാണ് പോലീസ് പിടിയിലായത്.
 | 
കെജ്രിവാളിനെ കാണാനെത്തിയയാളുടെ പേഴ്സില്‍ വെടിയുണ്ട; സുരക്ഷാ പിഴവ് വരുത്തി വീണ്ടും ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുരക്ഷയൊരുക്കുന്നതില്‍ വീണ്ടും പിഴവ് വരുത്തി ഡല്‍ഹി പോലീസ്. കെജ്രിവാളിനെ കാണാനെത്തിയ സന്ദര്‍ശകരിലൊരാളുടെ പേഴ്സില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വഖഫ് ബോര്‍ഡിലെ ശമ്പള വര്‍ദ്ധന സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വേണ്ടിയെത്തിയ സംഘത്തിലെ അംഗമായ ഇമ്രാനാണ് പോലീസ് പിടിയിലായത്.

വെടിയുണ്ട പോക്കറ്റില്‍ സുക്ഷിച്ചയാളെ ചോദ്യം ചെയ്ത് വരികയാണ്. കെജ്രിവാളിനെ അപായപ്പെടുത്താനാണോ ഇയാള്‍ വെടിയുണ്ട കൈയ്യില്‍ കരുതിയെന്ന് വ്യക്തമായിട്ടില്ല. അതേസമയം വെടിയുണ്ട സംഭാവനപ്പെട്ടിയില്‍ നിന്ന് കിട്ടിയതാണെന്നും തല്‍ക്കാലം പേഴ്‌സില്‍ സൂക്ഷിച്ചതായിരുന്നുവെന്നും ഇമ്രാന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇമ്രാന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഒരാഴ്ചക്കുള്ളില്‍ രണ്ടാമത്തെ സംഭവമാണിത്. വ്യാഴാഴ്ച്ച ഒരാള്‍ കെജ്രിവാളിന് നേരെ മുളക് പൊടി ആക്രമണം നടത്തിയിരുന്നു. കെജ്രിവാള്‍ മുഖ്യമന്ത്രിയായതിന് ശേഷം നിരവധി തവണയാണ് സുരക്ഷാ പിഴവ് മൂലം അദ്ദേഹം ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന് നിരവധി തവണ ആം ആദ് മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.