ലോക്സഭാ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളില്‍; കേരളത്തില്‍ ഏപ്രില്‍ 23ന്; ആദ്യഘട്ടം വോട്ടെടുപ്പ് ഏപ്രില്‍ 11ന്
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില് 11 മുതല് 7 ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഏപ്രില് 18നും മൂന്നാം ഘട്ടം ഏപ്രില് 23നും നാലാം ഘട്ടം ഏപ്രില് 29നും അഞ്ചാം ഘട്ടം മെയ് 6നും ആറ് മെയ് 12നും ഏഴാം ഘട്ടം മെയ് 19നും നടക്കും. മെയ് 23നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ ഏപ്രില്‍ 23നാണ് പോളിംഗ്. ഒറ്റ ഘട്ടമായാണ് പോളിംഗ് നടക്കുക.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്. അറിയിച്ചു. കമ്മീഷന്‍ അംഗങ്ങളായ സുശീല്‍ ചന്ദ്ര, അശോക് ലവാസ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പ്രഖ്യാപനത്തോടെ രാജ്യത്ത് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.
രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇവരില്‍ 8.4 കോടി പുതിയ വോട്ടര്‍മാരാണ്. ഏകദേശം 10 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളായിരിക്കും ഇത്തവണ ഒരുക്കുക. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളായിരിക്കും ഉപയോഗിക്കുക. വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും നല്‍കും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഒരുക്കും.