പ്രണയാഭ്യര്‍ഥന നിരസിച്ച 18കാരിയെ യുവാവ് കുത്തിക്കൊന്നു

പ്രണയാഭ്യര്ഥന നിരസിച്ച യുവതിയെ യുവാവ് കുത്തിക്കൊന്നു. ഡല്ഹി നോയിഡയിലുള്ള ഷോപ്പിംഗ് മാളില് വെച്ചാണ് സംഭവം. കൃത്യത്തിന് ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ദാദ്രി സ്വദേശിയായ കുല്ദീപ് സിങ്ങാണ് 18കാരിയായ യുവതിയെ കൊലപ്പെടുത്തിയത്.
 | 

പ്രണയാഭ്യര്‍ഥന നിരസിച്ച 18കാരിയെ യുവാവ് കുത്തിക്കൊന്നു

നോയ്ഡ: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ യുവാവ് കുത്തിക്കൊന്നു. ഡല്‍ഹി നോയിഡയിലുള്ള ഷോപ്പിംഗ് മാളില്‍ വെച്ചാണ് സംഭവം. കൃത്യത്തിന് ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദാദ്രി സ്വദേശിയായ കുല്‍ദീപ് സിങ്ങാണ് 18കാരിയായ യുവതിയെ കൊലപ്പെടുത്തിയത്.

നോയിഡയിലുള്ള ഷോപ്പിംഗ് മാള്‍ ജീവനക്കാരിയായ യുവതിയെ കുല്‍ദീപ് നിരന്തരം പ്രണയാഭ്യര്‍ഥനയുമായി സമീപിച്ചിരുന്നു. യുവതി താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നതോടെ നിരന്തര ശല്യമായി ഇയാള്‍ മാറി. യുവതി ഇക്കാര്യം വീട്ടുകാരെ അറിയിച്ചതോടെ കുല്‍ദീപ് ഷോപ്പിംഗ് മാളിലെത്തി ശല്യം തുടര്‍ന്നു. മകളുടെ സുരക്ഷ കണക്കിലെടുത്ത് ഷോപ്പിംഗ് മാളിലേക്ക് വരാന്‍ പിതാവ് ഓട്ടോറിക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും ശല്യം തുടര്‍ന്നതോടെ പോലീസില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവതി.

വെള്ളിയാഴ്ച്ച ഷോപ്പിംഗ് മാളിലെ ടോയിലേറ്റിലേക്ക് പോകും വഴി യുവതിയെ പിടിച്ചു നിര്‍ത്തി ഇയാള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. 6 ലേറെ കുത്തുകളേറ്റ യുവതി തത്സമയം തന്നെ കൊല്ലപ്പെട്ടു. നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ കുല്‍ദീപ് സ്വയം കുത്തി ആത്മഹത്യ ശ്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.