മധ്യപ്രദേശിലും ബിജെപിക്ക് തിരിച്ചടി; ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം

മധ്യപ്രദേശ് ഉപതെരെഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സൂചന. ഉപതെരെഞ്ഞടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ട വോട്ടെണ്ണല് ഫലം പുറത്തു വരുമ്പോള് കോണ്ഗ്രസ് സ്ഥാനാര്ത്ഥികള്ക്ക് മുന്തൂക്കം. മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല് ഫലത്തിലെ മുന്തൂക്കം കോണ്ഗ്രസ് ക്യാമ്പുകളില് ആഘോഷങ്ങള് തുടക്കം കുറിച്ചിട്ടുണ്ട്.
 | 

മധ്യപ്രദേശിലും ബിജെപിക്ക് തിരിച്ചടി; ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം

മധ്യപ്രദേശ് ഉപതെരെഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സൂചന. ഉപതെരെഞ്ഞടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ട വോട്ടെണ്ണല്‍ ഫലം പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം. മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഫലത്തിലെ മുന്‍തൂക്കം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഘോഷങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിലെ അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോലാറസ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേവേന്ദ്ര ജയിനെതിരെ കോണ്‍ഗ്രസിന്റെ മഹേന്ദ്രസിങ് യാദവ് 2000 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മുംഗാവലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബ്രിജേന്ദ്രസിങ് യാദവിന് 2200 വോട്ടുകളുടെ ലീഡ് ഉണ്ട്.  ഈ മണ്ഡലത്തില്‍ ബിജെപിയുടെ ബായ് സാഹിബാണ് കോണ്‍ഗ്രസിന്റെ എതിരാളി.

കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇരു മണ്ഡലങ്ങളിലും ഉപതെരെഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. സമീപ കാലത്ത് നടക്കുന്ന ഇടക്കാല തെരെഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം പഞ്ചാബിലെ ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 95 സീറ്റുകളില്‍ 62 സീറ്റുകളിലും കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയിരുന്നു.