മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് അമിത് ഷാ; സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി അവകാശവാദമുന്നയിക്കും

മധ്യപ്രദേശില് തന്ത്രങ്ങള് മെനഞ്ഞ് ബി.ജെ.പി രംഗത്ത്. സര്ക്കാരുണ്ടാക്കാന് അവകാശവാദമുന്നയിക്കും. ഇതിനായി നേതാക്കള് ഗവര്ണറെ കാണാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്ഗ്രസ് ഇന്നലെ രാത്രി തന്നെ സര്ക്കാരുണ്ടാക്കാന് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്ണര്ക്ക് കത്ത് നല്കിയിരുന്നു. ഗുജറാത്ത് മുന് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്ന്ന നേതാവുമായിരുന്ന ആനന്ദിബെന് പട്ടേലാണ് മധ്യപ്രദേശ് ഗവര്ണര്.
 | 
മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് അമിത് ഷാ; സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി അവകാശവാദമുന്നയിക്കും

ഭോപ്പാല്‍: മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി രംഗത്ത്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കും. ഇതിനായി നേതാക്കള്‍ ഗവര്‍ണറെ കാണാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ഇന്നലെ രാത്രി തന്നെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന ആനന്ദിബെന്‍ പട്ടേലാണ് മധ്യപ്രദേശ് ഗവര്‍ണര്‍.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി വിജയിച്ചവര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് അവകാശവാദമുന്നയിച്ചാണ് ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ മധ്യപ്രദേശില്‍ വിജയിച്ച നാല് സ്വതന്ത്രര്‍ കോണ്‍ഗ്രസ് റിബലുകളാണ്. ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് കരുതുന്നത്. കൂടാതെ ബി.എസ്.പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

230 നിയോജകമണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ പൂര്‍ണഫലം ഇന്ന് രാവിലെയോടെയാണ് പുറത്തുവന്നത്. 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ബി ജെ പിക്ക് നേടാനായത് 109 സീറ്റുകളാണ്. ബി എസ് പി രണ്ട് സീറ്റുകളും സമാജ്വാദി പാര്‍ട്ടി ഒരു സീറ്റിലും സ്വതന്ത്രര്‍ നാലു സീറ്റുകളിലുമാണ് വിജയിച്ചത്.

കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ ആരംഭിച്ചതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചന. സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയുമായി സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. നാല് സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസ് ഉറപ്പിച്ചു കഴിഞ്ഞതായിട്ടാണ് സൂചന.