മഴപെയ്യാന്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവളക്കല്യാണം; ട്രോളല്ല!
ഭോപ്പാല്‍: മഴപെയ്യാന്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തില് തവള കല്യാണം നടത്തി. മധ്യപ്രദേശിലെ ബിജെപി മന്ത്രി ലളിതാ യാദവിന്റെ നേതൃത്വത്തില് ഛത്തര്പ്പൂരിലെ ഒരു അമ്പലത്തില് വെച്ചായിരുന്നു ചടങ്ങ്. ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് തവളക്കല്യാണം നടത്തിയത്. നേരത്തെ ഗുജറാത്തില് യാഗം നടത്തി മഴ പെയ്യിക്കാന് ശ്രമിച്ച് ബിജെപി നേതാക്കള് സോഷ്യല് മീഡിയകളില് പരിഹാസ്യരായിരുന്നു.
ഉത്തരേന്ത്യയുടെ ചില പ്രദേശങ്ങളില്‍ തവളക്കല്യാണം നടത്തിയാല്‍ മഴ പെയ്യുമെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്. പ്രമുഖ ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പുരോഹിതന്റെ സാന്നിധ്യത്തില്‍ മന്ത്രിയാണ് കല്യാണം നടത്തിയിരിക്കുന്നത്. ലളിതാ യാദവിന്റെ പ്രവൃത്തി വാര്‍ത്തയായതോടെ സോഷ്യല്‍ മീഡയയില്‍ ട്രോളുകളും സജീവമാണ്.
അതേസമയം ലളിതാ യാദവിന്റെ തവളക്കല്യാണത്തെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രിയുടെ പ്രവൃത്തി അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുന്നതാണ്. ഒരു സംസ്ഥാനത്തിന്റെ മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഒരിക്കലും ഇത്തരം പ്രവൃത്തി ചെയ്യരുതായിരുന്നു. ഗ്രാമത്തിലുള്ളവര്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കുന്നതിനു പകരം ഇത്തരത്തിലുള്ള ആചാരങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് മന്ത്രിയെന്നും കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.