തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണം മദ്രാസ് ഹൈക്കോടതി തടഞ്ഞു

തൂത്തുക്കുടിയിലെ സ്റ്റെര്ലൈറ്റ് കോപ്പര് പ്ലാന്റിന്റെ വിപുലീകരണം മദ്രാസ് ഹൈക്കോടതി തടഞ്ഞു. ഫാക്ടറിയുടെ രണ്ടാം ഘട്ട വിപുലീകരണം തടഞ്ഞുകൊണ്ടാണ് ഇടക്കാല വിധി. സമീപവാസികള് നല്കിയ പരാതിയിലാണ് നടപടി. ഇന്നലെ പ്രദേശവാസികള് ഫാക്ടറിയിലേക്ക് നടത്തിയ മാര്ച്ചിനു നേരെയുണ്ടായ പോലീസ് വെടിവെയ്പ്പില് 11 പേര് മരിച്ചിരുന്നു.
 | 

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണം മദ്രാസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന്റെ വിപുലീകരണം മദ്രാസ് ഹൈക്കോടതി തടഞ്ഞു. ഫാക്ടറിയുടെ രണ്ടാം ഘട്ട വിപുലീകരണം തടഞ്ഞുകൊണ്ടാണ് ഇടക്കാല വിധി. സമീപവാസികള്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ പ്രദേശവാസികള്‍ ഫാക്ടറിയിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ 11 പേര്‍ മരിച്ചിരുന്നു.

നിലവില്‍ 200 ടണ്‍ ചെമ്പ് ഉദ്പാദിപ്പിക്കുന്ന ഫാക്ടറിയുടെ ശേഷി 2400 ടണ്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരം ഇന്നലെ 100 ദിവസം പിന്നിട്ടിരുന്നു. ഇതിനോടനുബന്ധിച്ചായിരുന്നു ഫാക്ടറിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നത്. കമ്പനി അടച്ചു പൂട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. കോടതി വിധി പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരിയ ആശ്വാസമായിരിക്കുകയാണ്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ചു കൊണ്ടും ആയിരങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്. വെടിവെയ്പ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.