ദളിത് പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; രാഹുല്‍ ഗാന്ധിക്ക് ബാലാവകാശ കമ്മിഷന്റെ നോട്ടിസ്

ദളിത് പെണ്കുട്ടികളെ മര്ദ്ദിക്കുന്ന ദൃശ്യങ്ങള് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിക്ക് ബാലാവകാശ കമ്മിഷന്റെ നോട്ടിസ്. മഹാരാഷ്ട്ര ബാലാവകാശ കമ്മിഷനാണ് വിഷയത്തില് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. സമാന കുറ്റത്തിന് ഗുജറാത്ത് എംഎല്എ ജിഗ്നേഷ് മേവാനിക്കും കമ്മിഷന് നോട്ടീസ് കൈമാറിയേക്കും.
 | 

ദളിത് പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; രാഹുല്‍ ഗാന്ധിക്ക് ബാലാവകാശ കമ്മിഷന്റെ നോട്ടിസ്

ന്യൂഡല്‍ഹി: ദളിത് പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബാലാവകാശ കമ്മിഷന്റെ നോട്ടിസ്. മഹാരാഷ്ട്ര ബാലാവകാശ കമ്മിഷനാണ് വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. സമാന കുറ്റത്തിന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിക്കും കമ്മിഷന്‍ നോട്ടീസ് കൈമാറിയേക്കും.

ഈ മാസം 10നാണ് ജല്‍ഗാവില്‍ മൂന്ന് ദലിത് കുട്ടികള്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാകുന്നത്. വെള്ളം അശുദ്ധമാക്കിയെന്ന് ആരോപിച്ചായിരുന്നു സവര്‍ണ ജാതിക്കാരുടെ അതിക്രമം. അതിക്രമത്തിന് ഇരയായ കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുകയാണ് വീഡിയോ പ്രചരിപ്പിച്ചതിലൂടെ രാഹുല്‍ ഗാന്ധി ചെയ്തതെന്നാണ് കമ്മിഷന്‍ പറയുന്നത്.

ഇന്ത്യയില്‍ ദളിതര്‍ക്കെതിരെ ജാതി അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി ചൂണ്ടി കാണിച്ചായിരുന്നു രാഹുലും ജിഗ്‌നേഷ് മേവാനിയും ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. പെണ്‍കുട്ടികളെ വിവസ്ത്രയാക്കുകയും വടി, ബെല്‍റ്റ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സോഷ്യല്‍ മീഡിയയാണ് വിഷയത്തില്‍ പോലീസിന്റെ ശ്രദ്ധ കൊണ്ടുവന്നത്.