അണക്കെട്ട് തകരാന്‍ കാരണം ഞണ്ടുകള്‍! വിചിത്ര വാദവുമായി മഹാരാഷ്ട്ര മന്ത്രി

അണക്കെട്ട് തകര്ന്നതിന് കാരണം ഞണ്ടുകളാണെന്ന് മഹാരാഷ്ട്ര ജല സംരക്ഷണ വകുപ്പ് മന്ത്രി.
 | 
അണക്കെട്ട് തകരാന്‍ കാരണം ഞണ്ടുകള്‍! വിചിത്ര വാദവുമായി മഹാരാഷ്ട്ര മന്ത്രി

മുംബൈ: അണക്കെട്ട് തകര്‍ന്നതിന് കാരണം ഞണ്ടുകളാണെന്ന് മഹാരാഷ്ട്ര ജല സംരക്ഷണ വകുപ്പ് മന്ത്രി. രത്‌നഗിരി ജില്ലയിലെ തിവാരെ അണക്കെട്ടാണ് കഴിഞഅഞ ദിവസം തകര്‍ന്നത്. അപകടത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഈ അണക്കെട്ടില്‍ ഞണ്ടുകള്‍ കാരണമാണ് ചോര്‍ച്ചയുണ്ടായതെന്നാണ് മന്ത്രി തനാജി സാവന്ത് കണ്ടെത്തിയിരിക്കുന്നത്.

നേരത്തേ ചോര്‍ച്ചയില്ലാതിരുന്ന അണക്കെട്ടില്‍ ഞണ്ടുകള്‍ എത്തിയതിനു ശേഷമാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജലസേചന വകുപ്പ് നടപടിയെടുത്തിരുന്നു. നിര്‍മാണത്തിലുള്ള അപാകതകളാണോ എന്ന് വ്യക്തമല്ല. സമീപവാസികളില്‍ നിന്ന് അങ്ങനെയൊരു വിവരം കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇപ്പോളുണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നിയോഗിച്ചു. പ്രദേശം സന്ദര്‍ശിക്കാന്‍ ജലവിഭവ, ജലസേചന മന്ത്രി ഗിരീഷ് മഹാജനോട് ഫഡ്‌നവിസ് ആവശ്യപ്പെട്ടിട്ടുണ്ട്.