എകെ47 തോക്കിൽ നിന്നുള്ള ബുള്ളറ്റ് തുളച്ചിറങ്ങി; ഭീകരവിരുദ്ധസേനയ്ക്ക് നൽകിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പരാജയം

മഹാരാഷ്ട്ര പോലീസ് വാങ്ങിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എകെ47 ബുള്ളറ്റിനു മുന്നിൽ തോറ്റുതുന്നംപാടി. കാൺപൂരിലെ കമ്പനി നിർമിച്ചു നൽകിയ ജാക്കറ്റുകളാണ് സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടത്. ഭീകരാക്രമണങ്ങളെ ചെറുക്കാനായി പ്രത്യേകം രൂപീകരിച്ച കമാൻഡോ സേനയ്ക്കും പോലീസിനുമായി നൽകിയ ജാക്കറ്റുകളാണ് എകെ 47നു മുന്നിൽ പരാജയമായത്.
 | 

എകെ47 തോക്കിൽ നിന്നുള്ള ബുള്ളറ്റ് തുളച്ചിറങ്ങി; ഭീകരവിരുദ്ധസേനയ്ക്ക് നൽകിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പരാജയം

മുംബൈ: മഹാരാഷ്ട്ര പോലീസ് വാങ്ങിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എകെ47 ബുള്ളറ്റിനു മുന്നിൽ തോറ്റുതുന്നംപാടി. കാൺപൂരിലെ കമ്പനി നിർമിച്ചു നൽകിയ ജാക്കറ്റുകളാണ് സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടത്. ഭീകരാക്രമണങ്ങളെ ചെറുക്കാനായി പ്രത്യേകം രൂപീകരിച്ച കമാൻഡോ സേനയ്ക്കും പോലീസിനുമായി നൽകിയ ജാക്കറ്റുകളാണ് എകെ 47നു മുന്നിൽ പരാജയമായത്.

ഫോറൻസിക് പരിശോധനയിൽ പരാജയപ്പെട്ട ജാക്കറ്റുകളെല്ലാം പോലീസ് കമ്പനിയിലേക്ക് തിരിച്ചയച്ചു. കേന്ദ്രസേനയ്ക്കുൾപ്പെടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമിച്ചു നൽകുന്ന കമ്പനി ഉദ്പാദിപ്പിച്ചവയാണ് ​ഗുണനിലവാരമില്ലാത്തതാണെന്ന് വ്യക്തമായത്. പുതിയവ നിർമിച്ചു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ പരിശോധിച്ചതിനു ശേഷം കമ്പനിയുമായുള്ള കരാർ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എഡിജിപി വി.വി.ലക്ഷ്മിനാരായണ പറഞ്ഞു.

5000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്കാണ് പൊലീസ് ഓർഡർ നൽകിയത്. അവയിൽ 4600 എണ്ണം കമ്പനി നിർമിച്ചു നൽകി. ഇവക്കുള്ളിലെ 1430 ജാക്കറ്റുകളിലാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്. മാവോയിസ്റ്റുകളെ നേരിടാനുള്ള പൊലീസ് സേനയ്ക്കും മുംബൈ പൊലീസിലെ ദ്രുത കർമ സേനയ്ക്കും ഭീകരാക്രമണം നേരിടാനായി രൂപീകരിച്ച സ്പെഷൽ കമാൻഡോ വിഭാഗമായ ഫോഴ്സ് വണ്ണിനും വേണ്ടിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങിയത്. മൂന്നു വ്യത്യസ്ത ബാച്ചുകളില്‍ നിന്നുള്ള ജാക്കറ്റുകളാണ് സുരക്ഷിതമല്ലെന്ന് വ്യക്തമായത്.