ബുലന്ദ്ഷഹര്‍ ഇന്‍സ്‌പെക്ടറെ വെടിവെച്ചു കൊലപ്പെടുത്തിയത് സൈനികനെന്ന് സൂചന

ഉത്തര്പ്രദേശിലെ ബുലന്ദ്ഷഹറില് പോലീസ് ഇന്സ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. ജീത്തു ഫൗജി എന്ന ജവാനാണ് കലാപത്തിനിടെ സുബോധ് സിങ്ങിനെ വെടിവെച്ചതെന്ന് വിഡിയോ ദൃശ്യങ്ങളില് നിന്നും സൂചന ലഭിച്ചതായി പോലീസ് പറയുന്നു. ഇന്സ്പെക്ടര് സുബോധ് കുമാറിനെ കൊലുപ്പെടുത്തിയ അന്ന് വൈകീട്ട് തന്നെ പ്രതി ജോലി ചെയ്യുന്ന ശ്രീനഗറിലേക്ക് മടങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
 | 
ബുലന്ദ്ഷഹര്‍ ഇന്‍സ്‌പെക്ടറെ വെടിവെച്ചു കൊലപ്പെടുത്തിയത് സൈനികനെന്ന് സൂചന

ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോലീസ് ഇന്‍സ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. ജീത്തു ഫൗജി എന്ന ജവാനാണ് കലാപത്തിനിടെ സുബോധ് സിങ്ങിനെ വെടിവെച്ചതെന്ന് വിഡിയോ ദൃശ്യങ്ങളില്‍ നിന്നും സൂചന ലഭിച്ചതായി പോലീസ് പറയുന്നു. ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ കൊലുപ്പെടുത്തിയ അന്ന് വൈകീട്ട് തന്നെ പ്രതി ജോലി ചെയ്യുന്ന ശ്രീനഗറിലേക്ക് മടങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജീത്തുവിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സംഘം ജമ്മു കാശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് തന്നെ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. നേരത്തെ കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന ബജ്രഗ്ദള്‍ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുലന്ദ്ഷഹര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറച്ച് പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ കലാപത്തിലാണ് സുബോധ് കുമാര്‍ കൊല്ലപ്പെടുന്നത്.

പശുക്കളെ കൊലപ്പെടുത്തി എന്നാരോപിച്ച് പ്രദേശവാസികള്‍ നടത്തിയ സമരം അക്രമാസക്തമാവുകയായിരുന്നു. അക്രമികള്‍ പോലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. കലാപത്തിനിടെ പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന വകുപ്പ് ചേര്‍ത്താണ് ബജ്രഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.