വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം; മേജര്‍ ജനറല്‍ അടക്കം ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം തടവ്

അഞ്ച് പേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില് കുറ്റക്കാരെന്ന് കണ്ടെത്തിയ മേജര് ജനറല് അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥര്ക്ക് ജീവപര്യന്തം തടവ്. മേജര് ജനറല് എ.കെ ലാല്, കേണല് തോമസ് മാത്യു, കേണല് ആര്.എസ് സിബിരേന്, ക്യാപ്റ്റന് ദിലീപ് സിങ്, ക്യാപ്റ്റന് ജഗ്ദിയോ സിങ്, നായിക് മാരായ അല്ബിന്ദര് സിങ്, ശിവേന്ദര് സിങ് എന്നിവര്ക്കാണ് പ്രത്യേക സൈനിക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
 | 

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം; മേജര്‍ ജനറല്‍ അടക്കം ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം തടവ്

ഗുവാഹത്തി: അഞ്ച് പേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മേജര്‍ ജനറല്‍ അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം തടവ്. മേജര്‍ ജനറല്‍ എ.കെ ലാല്‍, കേണല്‍ തോമസ് മാത്യു, കേണല്‍ ആര്‍.എസ് സിബിരേന്‍, ക്യാപ്റ്റന്‍ ദിലീപ് സിങ്, ക്യാപ്റ്റന്‍ ജഗ്ദിയോ സിങ്, നായിക് മാരായ അല്‍ബിന്ദര്‍ സിങ്, ശിവേന്ദര്‍ സിങ് എന്നിവര്‍ക്കാണ് പ്രത്യേക സൈനിക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

24 വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അസമിലെ തിന്‍സൂക്കിയ ജില്ലയില്‍ നടത്തിയ സൈനിക ഓപ്പറേഷനിടെ പിടികൂടിയ 5 പേരെ വ്യാജ ഏറ്റുമുട്ടലിലൂടെ മേജര്‍ ജനറല്‍ എ.കെ ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം കൊലപ്പെടുത്തി. ഒരു തേയില എസ്റ്റേറ്റ് മുതലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഓപ്പറേഷന്‍. കേസില്‍ പിടിയിലായ 9 പേരില്‍ അഞ്ച് പേരെ കൊലപ്പെടുത്തുകയും ബാക്കിയുള്ള നാല് പേരെ പിന്നീട് വിട്ടയക്കുകയുമായിരുന്നു.

പിടിയിലായവര്‍ അസമിലെ തീവ്രവാദി വിഭാഗമായ ഉള്‍ഫ അംഗങ്ങളാണെന്ന് സൈനികര്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകങ്ങള്‍ ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കടുത്ത ശിക്ഷ നല്‍കാന്‍ സൈനിക കോടതി തീരുമാനിച്ചത്. ശനിയാഴ്ചയാണ് കോടതി പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്.