ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസുമായി സഖ്യം; കമല്‍ഹാസന്‍

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് വ്യക്തമാക്കി നടനും മക്കള് നീതി മയ്യം നേതാവുമായ കമല്ഹാസന്. എന്നാല് കോണ്ഗ്രസ് ഡി.എം.കെയുമായി ബന്ധം ഉപേക്ഷിച്ചാല് മാത്രമെ സഖ്യ സാധ്യത നിലനില്ക്കുന്നുള്ളുവെന്നും കമല് വ്യക്തമാക്കിയിട്ടുണ്ട്. ഡി.എം.കെയുമായി ചേര്ന്ന് തമിഴ്നാട്ടില് വലിയ മുന്നേറ്റം നടത്താനുള്ള ശ്രമത്തിലായിരുന്നു കോണ്ഗ്രസ്. എന്നാല് ഇത്തവണ യു.പി.എയ്ക്ക് പിന്തുണ നല്കില്ലെന്നാണ് ഡി.എം.കെ പാളയത്തില് നിന്ന് ലഭിക്കുന്ന സൂചന. ഇത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല.
 | 

ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസുമായി സഖ്യം; കമല്‍ഹാസന്‍

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് വ്യക്തമാക്കി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. എന്നാല്‍ കോണ്‍ഗ്രസ് ഡി.എം.കെയുമായി ബന്ധം ഉപേക്ഷിച്ചാല്‍ മാത്രമെ സഖ്യ സാധ്യത നിലനില്‍ക്കുന്നുള്ളുവെന്നും കമല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡി.എം.കെയുമായി ചേര്‍ന്ന് തമിഴ്‌നാട്ടില്‍ വലിയ മുന്നേറ്റം നടത്താനുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഇത്തവണ യു.പി.എയ്ക്ക് പിന്തുണ നല്‍കില്ലെന്നാണ് ഡി.എം.കെ പാളയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല.

‘ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം തകര്‍ന്നാല്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടും. കോണ്‍ഗ്രസുമായുള്ള പാര്‍ട്ടിയുടെ സഖ്യം തമിഴ്‌നാട്ടിലെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തോടും പറയാനുള്ളതെ’ന്നും കമല്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇതാദ്യമായിട്ടാണ് കോണ്‍ഗ്രസുമായുള്ള സഖ്യ സമായ നിര്‍ദേശങ്ങളുമായി മക്കള്‍ നീതി മയ്യം മുന്നോട്ട് വന്നിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ ചര്‍ച്ച നടത്തിയിരുന്നു. എങ്കിലും സഖ്യസാധ്യതകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. തമിഴ്‌നാട് മാറി മാറി ഭരിക്കുന്ന അഴിമതിക്കാരുടെ പാര്‍ട്ടികളായ ഡിഎംകെയും എഐഡിഎംകെയും ഭരണത്തില്‍ നിന്ന് പുറത്താക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.