പ്രസവത്തിനിടെ ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞ സംഭവത്തില്‍ പുരുഷ നഴ്‌സ് അറസ്റ്റില്‍

പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവത്തില് നഴ്സ് അറസ്റ്റിലായി. പുരുഷ നഴ്സായ അമൃത് ലാലാണ് അറസ്റ്റിലായത്. രാജസ്ഥാനില് ജോധ്പൂരിലെ രാംഗഡ് ആശുപത്രിയിലായിരുന്നു സംഭവമുണ്ടായത്. യുവതി പ്രസവിക്കാനെത്തിയപ്പോള് ഡോക്ടറെ വിവരമറിയിക്കാതെ പ്രസവം നടത്തുകയായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹം മറച്ചുവെക്കാന് സഹായിച്ച ജുജ്ഹാര് സിങ് എന്ന നഴ്സ് ഒളിവിലാണ്.
 | 
പ്രസവത്തിനിടെ ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞ സംഭവത്തില്‍ പുരുഷ നഴ്‌സ് അറസ്റ്റില്‍

ജോധ്പുര്‍: പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവത്തില്‍ നഴ്‌സ് അറസ്റ്റിലായി. പുരുഷ നഴ്‌സായ അമൃത് ലാലാണ് അറസ്റ്റിലായത്. രാജസ്ഥാനില്‍ ജോധ്പൂരിലെ രാംഗഡ് ആശുപത്രിയിലായിരുന്നു സംഭവമുണ്ടായത്. യുവതി പ്രസവിക്കാനെത്തിയപ്പോള്‍ ഡോക്ടറെ വിവരമറിയിക്കാതെ പ്രസവം നടത്തുകയായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹം മറച്ചുവെക്കാന്‍ സഹായിച്ച ജുജ്ഹാര്‍ സിങ് എന്ന നഴ്‌സ് ഒളിവിലാണ്.

ഇരുവര്‍ക്കുമെതിരെ കൊലപാതക കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും ആശുപത്രി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രസവത്തിനിടെ ശക്തിയായി പിടിച്ചു വലിച്ചതോടെ കുഞ്ഞിന്റെ ശരീരം രണ്ടായി മുറിയുകയായിരുന്നു. പിന്നീട് വിവരം ആരെയും അറിയിക്കാതെ യുവതിയുടെ നില ഗുരുതരമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും യുവതിയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതിനിടെ കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ജോധ്പൂരിലെ ഉമൈദ് ആശുപത്രിയില്‍ എത്തിച്ച യുവതി കുഞ്ഞിന്റെ തലയും പ്ലാസന്റയും മാത്രമാണ് പ്രസവിച്ചത്. ഇക്കാര്യം യുവതിയുടെ ഭര്‍ത്താവിനെ ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീട് രാംഗഡ് ആശുപത്രിക്കെതിരെ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു.