ബിജെപി നേതാക്കളുടെ വീട്ടിലെ പട്ടിപോലും സ്വാതന്ത്ര്യ സമരത്തിനായി ജീവന്‍ നല്‍കിയിട്ടില്ല; വിമര്‍ശനവുമായി ഖാര്‍ഗെ

ഇന്ത്യന് സ്വാതന്ത്ര്യ സമരത്തില് ആര്.എസ്.എസ്, ബി.ജെ.പി രാഷ്ട്രീയ കക്ഷികളുടെ പങ്കാളിത്തമുണ്ടായിരുന്നില്ലെന്ന് ആവര്ത്തിച്ച് കോണ്ഗ്രസ്. ആര്എസ്എസ്, ബിജെപി നേതാക്കളുടെ വീട്ടിലെ പട്ടിപോലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന് നല്കിയിട്ടില്ലെന്ന് കോണ്ഗ്രസ് നേതാവും എഐസിസി ജറല് സെക്രട്ടറിയുമായ മല്ലികാര്ജുന് ഖാര്ഗെ ചൂണ്ടിക്കാണിച്ചു. സ്വാതന്ത്ര്യ സമരത്തില് ബിജെപിയുടെ പങ്കുമായി ബന്ധപ്പെട്ട് നേരത്തെയും കോണ്ഗ്രസ് നേതാക്കള് വിമര്ശനവുമായി രംഗത്ത് വന്നിരുന്നു. ചരിത്രത്തെ വളച്ചൊടിച്ചുക്കുകയാണ് ആര്.എസ്.എസ് ബി.ജെ.പി കക്ഷികള് ചെയ്യുന്നതെന്ന് നേരത്തെ കോണ്ഗ്രസ് ആരോപിച്ചിരുന്നു.
 | 

ബിജെപി നേതാക്കളുടെ വീട്ടിലെ പട്ടിപോലും സ്വാതന്ത്ര്യ സമരത്തിനായി ജീവന്‍ നല്‍കിയിട്ടില്ല; വിമര്‍ശനവുമായി ഖാര്‍ഗെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി രാഷ്ട്രീയ കക്ഷികളുടെ പങ്കാളിത്തമുണ്ടായിരുന്നില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വീട്ടിലെ പട്ടിപോലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി ജറല്‍ സെക്രട്ടറിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ ബിജെപിയുടെ പങ്കുമായി ബന്ധപ്പെട്ട് നേരത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ചരിത്രത്തെ വളച്ചൊടിച്ചുക്കുകയാണ് ആര്‍.എസ്.എസ് ബി.ജെ.പി കക്ഷികള്‍ ചെയ്യുന്നതെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി ഇന്ദിരാഗാന്ധി സ്വന്തം ജീവിതം ബലി നല്‍കി. രാജീവ് ഗാന്ധി ഇന്ത്യയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചു. പറയൂ, ഏതെങ്കിലും ഒരു ആര്‍എസ്എസ്, ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മരിച്ചിട്ടുണ്ടോയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു.

കോണ്‍ഗ്രസുകാര്‍ രാജ്യത്തിനായി ജീവന്‍ ത്യജിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നേരത്തെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലും ഖാര്‍ഗെ സമാന ചോദ്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. അന്ന് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായ ഒരു പട്ടിയെ കാണിച്ച് തരാന്‍ കഴിയുമോയെന്നായിരുന്നു ബിജെപി നേതാക്കളോട് ഖാര്‍ഗെ ചോദിച്ചത്.