വിദേശത്തേക്ക് കടക്കും മുന്‍പ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതായി രാഹുല്‍ ഗാന്ധി

മദ്യ രാജാവ് വിജയ് മല്യ വിദേശത്തേക്ക് കടക്കും മുന്പ് ബി.ജെപി. നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതായി കോണ് ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. ലണ്ടനില് മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല് സംഭവത്തിന്റെ കൂടുതല് വിവരങ്ങള് പുറത്തുവിടാന് രാഹുല് തയ്യാറായില്ല. ഏതൊക്കെ നേതാക്കളുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
 | 

വിദേശത്തേക്ക് കടക്കും മുന്‍പ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതായി രാഹുല്‍ ഗാന്ധി

ലണ്ടന്‍: മദ്യ രാജാവ് വിജയ് മല്യ വിദേശത്തേക്ക് കടക്കും മുന്‍പ് ബി.ജെപി. നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതായി കോണ്‍ ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ രാഹുല്‍ തയ്യാറായില്ല. ഏതൊക്കെ നേതാക്കളുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

9000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ ശേഷമാണ് ഇന്ത്യന്‍ വ്യവസായി വിജയ് മല്യ രാജ്യം വിടുന്നത്. വിജയ് മല്യയെ പോലുള്ള വ്യവസായികള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സമീപനമാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ആരോപണങ്ങളോട് പ്രതികരിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല.

വിജയ് മല്യ ചില ബിജെപി നേതാക്കളെ കണ്ടതിന് കൃത്യമായി രേഖയുണ്ടെന്ന് രാഹുല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇന്ത്യയിലെ ജയിലുകളില്‍ കാറ്റും വെളിച്ചവുമില്ലെന്ന് ചൂണ്ടി കാണിച്ചാണ് നേരത്തെ മല്യ സിബിഐയുടെ അറസ്റ്റിനെ പ്രതിരോധിച്ചത്. എന്നാല്‍ എല്ലാ സൗകര്യവുമുള്ള ജയിലാണ് മല്യയ്ക്കായി ഒരുക്കിയിരിക്കുന്നതെന്ന് സി.ബി.ഐ മറുപടി നല്‍കിയിട്ടുണ്ട്. കേസ് ബ്രിട്ടീഷ് കോടതിയുടെ പരിഗണനയിലാണിപ്പോള്‍. മല്യയെ എത്രയും പെട്ടന്ന് രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടരുകയാണ്.