മകളെ ബലാത്സംഗം ചെയ്തതായി പരാതി; ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

മകളെ ബലാത്സംഗം ചെയ്തുവെന്ന പരാതി നല്കിയ ഭാര്യയെ ഭര്ത്താവ് കുത്തിക്കൊന്നു. അസമിലെ ദിബ്രുഘഢ് കോടതി പരിസരത്ത് വെച്ചാണ് കൊലപാതകം നടന്നത്. കോടതി പരിസരത്തുണ്ടായിരുന്ന പോലീസുകാര് നോക്കി നില്ക്കെയാണ് അക്രമം നടന്നതെന്ന് ആക്ഷേപം ഉയര്ന്നിട്ടുണ്ട്. ആസം സ്വദേശിയായ പൂര്ണ നഹര് ദേഖ മകളെ ബലാത്സംഗം ചെയ്തുവെന്ന് ഭാര്യ നേരത്തെ പോലീസില് പരാതി നല്കിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം.
 | 

മകളെ ബലാത്സംഗം ചെയ്തതായി പരാതി; ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ഗുവഹാട്ടി: മകളെ ബലാത്സംഗം ചെയ്തുവെന്ന പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. അസമിലെ ദിബ്രുഘഢ് കോടതി പരിസരത്ത് വെച്ചാണ് കൊലപാതകം നടന്നത്. കോടതി പരിസരത്തുണ്ടായിരുന്ന പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് അക്രമം നടന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആസം സ്വദേശിയായ പൂര്‍ണ നഹര്‍ ദേഖ മകളെ ബലാത്സംഗം ചെയ്തുവെന്ന് ഭാര്യ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം.

ബലാത്സംഗം കേസില്‍ ദേഖയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇതിന്റെ വാദം കേള്‍ക്കാന്‍ ദിബ്രുഘഢ് കോടതിയിലേക്ക് വരുന്ന വഴിക്കാണ് ഭാര്യയെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാജ പരാതി നല്‍കിയതാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമെന്ന് ദേഖ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി ദേഖയും ഭാര്യയും തമ്മില്‍ അടുപ്പത്തിലല്ല. ഇരുവരുടെയും കുടുംബ വഴക്ക് രൂക്ഷമായിരുന്നു. തുടര്‍ന്നാണ് ദേഖയ്‌ക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് ഭാര്യ രംഗത്ത് വന്നത്. ഒമ്പത് മാസം മുമ്പായിരുന്നു റിഥ നഹര്‍ ദേഖ ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്തുവെന്ന് പോലീസില്‍ പരാതി നല്‍കിയത്.