റംസാന്‍ മാസത്തില്‍ ദൈവ പ്രീതിക്കായി നാല് വയസുകാരിയെ പിതാവ് ബലി നല്‍കി
ജോധ്പൂര്‍: റംസാന്‍ വിശുദ്ധ മാസത്തില് ദൈവ പ്രീതിക്കായി നാല് വയസുകാരിയെ പിതാവ് ബലി നല്കി. രാജസ്ഥാനിലെ ജോധ്പൂര് സ്വദേശിയായ നവാബ് അലിയാണ് തന്റെ മൂത്ത മകള് റിസ്വാന(4)യെ കൊലപ്പെടുത്തിയത്. ക്രൂരകൃത്യം നടത്തിയത് അള്ളാഹുവിന്റെ പ്രീതി ലഭിക്കാനാണെന്ന് ഇയാള് പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വെളുപ്പിനാണ് കഴുത്തില്‍ ആഴത്തില്‍ മുറവേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. ഇക്കാര്യം അറിഞ്ഞെത്തിയ പോലീസ് വീട്ടുകാരെ ചോദ്യം ചെയ്തു. ആര്‍ക്കും എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വിവരമില്ലായിരുന്നു. തുടര്‍ന്ന് അലിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത വെളിപ്പെടുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
രാത്രി വീടിന് മുകളിലിരുന്നു കുട്ടിയുമൊന്നിച്ച് പ്രാര്‍ത്ഥിച്ച ശേഷം പിതാവ് കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തുന്ന ദിവസം കുട്ടിയുമായി അലി മാര്‍ക്കറ്റില്‍ പോകുകയും പതിവില്ലാതെ നിറയെ പലഹാരങ്ങള്‍ വാങ്ങി നല്‍കിയെന്നും കുട്ടിയുടെ മാതാവ് മൊഴി നല്‍കി.