ഗുജറാത്തില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു; ഒരാളുടെ നില അതീവ ഗുരുതരം

ഗുജറാത്തില് മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കള്ക്ക് നേരെ നടന്ന ആക്രമണത്തില് ഒരാള് കൊല്ലപ്പെട്ടു. മറ്റൊരാള് അതീവ ഗുരുതരാവസ്ഥയില് ചികിത്സയിലാണ്. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം. സമീപ ഗ്രാമമായ ഉന്ദാറിലുള്ള അജ്മല് വഹോനിയ എന്ന 22 കാരനാണ് മരിച്ചത്. അംബാലി ഖജുരിയ ഗ്രാമത്തില് നിന്നുള്ള ഭാരു മാതുര് ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്.
 | 

ഗുജറാത്തില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു; ഒരാളുടെ നില അതീവ ഗുരുതരം

അഹമ്മദാബാദ്: ഗുജറാത്തില്‍ മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം. സമീപ ഗ്രാമമായ ഉന്‍ദാറിലുള്ള അജ്മല്‍ വഹോനിയ എന്ന 22 കാരനാണ് മരിച്ചത്. അംബാലി ഖജുരിയ ഗ്രാമത്തില്‍ നിന്നുള്ള ഭാരു മാതുര്‍ ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്.

ഭാരു മാതുറും അജ്മല്‍ വഹോനിയയും കൊള്ളക്കാരാണെന്നും ഗ്രാമത്തില്‍ വലിയ മോഷണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിടുന്നതായും ആരോപിച്ച് ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. വലിയ ജനക്കൂട്ടം സംഭവ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും യുവാക്കളെ സഹായിക്കാനെത്തിയില്ല. ആക്രമിക്കപ്പെട്ടവര്‍ സമീപകാലത്താണ് ജയില്‍ മോചിതരായത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.