വീണ്ടും പശു ഭീകരത; പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ തല്ലിക്കൊന്നു

രാജസ്ഥാനില് പശുക്കടത്ത് ആരോപിച്ച് വീണ്ടും ആള്ക്കൂട്ടക്കൊല. അക്ബര്ഖാന് എന്ന വ്യാപാരിയെയാണ് വെള്ളിയാഴ്ച വൈകിട്ട് തല്ലിക്കൊന്നത്. രാജസ്ഥാനിലെ ആള്വാറിനടുത്ത് രാംഗഡിലാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം ഇതേദിവസമാണ് 50 കാരനായ പെഹ് ലൂഖാനെ ആള്വാറില് ജനക്കൂട്ടം പശുവിന്റെ ക്രൂരമായി കൊലപ്പെടുത്തിയത്.
 | 

വീണ്ടും പശു ഭീകരത; പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ തല്ലിക്കൊന്നു

ആള്‍വാര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ടക്കൊല. അക്ബര്‍ഖാന്‍ എന്ന വ്യാപാരിയെയാണ് വെള്ളിയാഴ്ച വൈകിട്ട് തല്ലിക്കൊന്നത്. രാജസ്ഥാനിലെ ആള്‍വാറിനടുത്ത് രാംഗഡിലാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേദിവസമാണ് 50 കാരനായ പെഹ് ലൂഖാനെ ആള്‍വാറില്‍ ജനക്കൂട്ടം പശുവിന്റെ ക്രൂരമായി കൊലപ്പെടുത്തിയത്.

ബിജപി ഭരിക്കുന്ന രാജസ്ഥാനില്‍ പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് വന്നതിന് പിന്നാലെയാണ് വീണ്ടും കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹരിയാനയിലെ കൊല്‍ഗാനില്‍ പശുക്കളുമായി യാത്ര ചെയ്യുകയായിരുന്ന അക്ബര്‍ ഖാനെ ആള്‍ക്കൂട്ടം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ആള്‍വാറിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍ പശു വ്യാപാരിയാണ്. പശുവിന്റെ പേരില്‍ ഒരാളെ തല്ലിക്കൊന്നവര്‍ക്ക് ബിജെപി കേന്ദ്രനമന്ത്രി നേരത്തെ സ്വീകരണമൊരുക്കിയിരുന്നു. ഇതിനെതിരെയും വ്യാപകമായി പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്ത്യയുടെ പലഭാഗങ്ങളിലായി നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ബിജെപി ന്യായീകരിക്കുകയാണെന്ന് ലോക്‌സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു.