ഒളിച്ചോടി വിവാഹം കഴിച്ചതിന് ക്രൂരശിക്ഷ; ദമ്പതികളെക്കൊണ്ട് ഏത്തമിടുവിക്കുകയും തുപ്പല്‍ തീറ്റിക്കുകയും ചെയ്തു

ഒളിച്ചോടി വിവാഹം ചെയ്ത യുവ ദമ്പതികള്ക്ക് നാട്ടുകൂട്ടത്തിന്റെ ക്രൂര ശിക്ഷ. ഒളിച്ചോടി വിവാഹം ചെയ്ത നടപടിയെ അംഗീകരിക്കാന് വിസമ്മതിച്ച നാട്ടുകൂട്ടം യുവാവിനെ ഏത്തമിടീക്കുകയും യുവതിയെ സ്വന്തം തുപ്പല് തീറ്റിക്കുകയും ചെയ്തു. ബീഹാറിലെ സുപോളിലെ ഗ്രാമത്തിലാണ് നാട്ടുകൂട്ടം പ്രാകൃത ശിക്ഷാ രീതി നടപ്പിലാക്കിയത്.
 | 

ഒളിച്ചോടി വിവാഹം കഴിച്ചതിന് ക്രൂരശിക്ഷ; ദമ്പതികളെക്കൊണ്ട് ഏത്തമിടുവിക്കുകയും തുപ്പല്‍ തീറ്റിക്കുകയും ചെയ്തു

പാറ്റ്ന: ഒളിച്ചോടി വിവാഹം ചെയ്ത യുവ ദമ്പതികള്‍ക്ക് നാട്ടുകൂട്ടത്തിന്റെ ക്രൂര ശിക്ഷ. ഒളിച്ചോടി വിവാഹം ചെയ്ത നടപടിയെ അംഗീകരിക്കാന്‍ വിസമ്മതിച്ച നാട്ടുകൂട്ടം യുവാവിനെ ഏത്തമിടീക്കുകയും യുവതിയെ സ്വന്തം തുപ്പല്‍ തീറ്റിക്കുകയും ചെയ്തു. ബീഹാറിലെ സുപോളിലെ ഗ്രാമത്തിലാണ് നാട്ടുകൂട്ടം പ്രാകൃത ശിക്ഷാ രീതി നടപ്പിലാക്കിയത്.

വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുമെന്ന് നിലപാട് എടുത്തപ്പോള്‍ ഒളിച്ചോടി വിവാഹം ചെയ്ത യുവതിയും യുവാവും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. പിന്നീട് ഇവരുടെ വിവാഹത്തെ കുടുംബം അംഗീകരിച്ചെങ്കിലും ഗ്രാമത്തിലെ ചിലര്‍ എതിര്‍പ്പുമായി രംഗത്തു വന്നു. അവരാണ് നവദമ്പതികളെ പരസ്യ വിചാരണ ചെയ്ത പ്രാകൃത ശിക്ഷ നടപ്പിലാക്കിയത്. ദമ്പതികളെ പരസ്യമായി അപമാനിക്കുകയും ഏത്തമിടീക്കുകയും തുപ്പല്‍ തീറ്റിക്കുകയും ചെയ്തു.

യുവദമ്പതികളെ ക്രൂരമായി അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് യുവതിയുടെ മുത്തശ്ശി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.