സ്ത്രീകളെ ആകര്‍ഷിക്കാന്‍ മൂങ്ങയെ ബലികൊടുത്ത് ദുര്‍മന്ത്രവാദം; 40 കാരന്‍ അറസ്റ്റില്‍

സ്ത്രീകളെ ആകര്ഷിക്കാന് മൂങ്ങയെ ബലികൊടുത്ത് ദുര്മന്ത്രവാദം നടത്തിയ 40 കാരന് പോലീസ് പിടിയില്. ഡല്ഹിയിലെ സുല്ത്താന് പുരി സ്വദേശിയായ കനയ്യ എന്നയാളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തനിക്ക് ആഗ്രഹം തോന്നിയ പെണ്കുട്ടിയെ ആകര്ഷിക്കാനാണ് മൂങ്ങയെ ബലി നല്കി ദുര്മന്ത്രവാദം നടത്തിയതെന്ന് കനയ്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
 | 
സ്ത്രീകളെ ആകര്‍ഷിക്കാന്‍ മൂങ്ങയെ ബലികൊടുത്ത് ദുര്‍മന്ത്രവാദം; 40 കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സ്ത്രീകളെ ആകര്‍ഷിക്കാന്‍ മൂങ്ങയെ ബലികൊടുത്ത് ദുര്‍മന്ത്രവാദം നടത്തിയ 40 കാരന്‍ പോലീസ് പിടിയില്‍. ഡല്‍ഹിയിലെ സുല്‍ത്താന്‍ പുരി സ്വദേശിയായ കനയ്യ എന്നയാളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തനിക്ക് ആഗ്രഹം തോന്നിയ പെണ്‍കുട്ടിയെ ആകര്‍ഷിക്കാനാണ് മൂങ്ങയെ ബലി നല്‍കി ദുര്‍മന്ത്രവാദം നടത്തിയതെന്ന് കനയ്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന മൂങ്ങകളെ കൊലപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന കനയ്യ വിവാഹിതനും മൂന്ന് കുട്ടികളുമാണ്. ഞായറാഴ്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കനയ്യയുടെ വീട്ടിലെ ഫ്രീസറില്‍ നിന്ന് മൂങ്ങയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

യൂട്യൂബ് വീഡിയോ വഴിയാണ് മൂങ്ങയെ ബലികൊടുത്ത് ദുര്‍മന്ത്രവാദം നടത്തിയാല്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കനയ്യ മനസിലാക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എങ്കിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ സംബന്ധിക്കുന്ന നിരവധി വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്.