സ്‌കൂളില്‍ നിന്ന് അധ്യാപികയെ തട്ടിക്കൊണ്ടു പോയി തലയറുത്ത് കൊന്നു; യുവാവിന് മാനസിക വൈകല്യമെന്ന് പോലീസ്

സ്കൂളില് നിന്ന് അധ്യാപികയെ തട്ടിക്കൊണ്ടു പോയി തലയറുത്ത് കൊന്നു. ജാര്ഖണ്ഡിലെ സെരെകെല കര്സ്വാന് ജില്ലയിലാണ് സംഭവം. ഉച്ച ഭക്ഷണ സമയത്ത് സ്കൂളിലെത്തിയ ഹരി ഹെംബ്രാം എന്ന യുവാവ് അധ്യാപികയെ ആക്രമിക്കുകയും താമസ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. തുടര്ന്ന് ഇയാളുടെ വീട്ടില് സൂക്ഷിച്ചിരുന്ന വാളെടുത്ത് അധ്യാപികയുടെ കഴുത്തറക്കുകയായിരുന്നു. തടയാന് നാട്ടുകാര് ശ്രമിച്ചിങ്കെലും ഇയാള് വാളു വീശി ആളുകളെ വിരട്ടിയോടിച്ചു.
 | 

സ്‌കൂളില്‍ നിന്ന് അധ്യാപികയെ തട്ടിക്കൊണ്ടു പോയി തലയറുത്ത് കൊന്നു; യുവാവിന് മാനസിക വൈകല്യമെന്ന് പോലീസ്

റാഞ്ചി: സ്‌കൂളില്‍ നിന്ന് അധ്യാപികയെ തട്ടിക്കൊണ്ടു പോയി തലയറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയിലാണ് സംഭവം. ഉച്ച ഭക്ഷണ സമയത്ത് സ്‌കൂളിലെത്തിയ ഹരി ഹെംബ്രാം എന്ന യുവാവ് അധ്യാപികയെ ആക്രമിക്കുകയും  അവരെ തന്റെ താമസ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന വാളെടുത്ത് അധ്യാപികയുടെ കഴുത്തറക്കുകയായിരുന്നു. തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചിങ്കെലും ഇയാള്‍ വാളു വീശി ആളുകളെ വിരട്ടിയോടിച്ചു.

ഇയാളെ പിടികൂടാന്‍ നാട്ടുകാരും പോലീസും ശ്രമിച്ചെങ്കിലും ആദ്യം നടന്നില്ല. അറുത്ത് മാറ്റിയ തലയുമായി അഞ്ച് കിലോമീറ്ററോളം ഓടിയ ഹരി ഹെംബ്രാം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അധ്യാപികയോട് മുന്‍വൈരാഗ്യമൊന്നും തന്നെയില്ല. സ്‌കൂളിന് അടുത്താണ് ഇയാള്‍ താമസിക്കുന്നത്.

അധ്യാപികയെ ആക്രമിക്കുന്ന സമയത്ത് സ്‌കൂള്‍ അധികൃതര്‍ ആരും അടുത്തുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന തിരക്കിലായിരുന്നു അധ്യാപിക. യാതൊരു പ്രകോപനവും കൂടാതെ സ്‌കൂളില്‍ കയറി അധ്യാപികയെ പിടികൂടുകയായിരുന്നു.