കാലില്‍ കടിച്ച പാമ്പ് പിടിവിട്ടില്ല; കര്‍ഷകന്‍ ആശുപത്രിയിലെത്തിയത് ഇങ്ങനെ

കടിച്ച പാമ്പ് പിടിവിടാതിരുന്നതിനെത്തുടര്ന്ന് കാലില് ചുറ്റിയ പാമ്പുമായി കര്ഷകന് ആശുപത്രിയിലെത്തി. ബിഹാറിലെ മധേപുരയിലാണ് സംഭവം. കൃഷിയിടത്തില് വെച്ച് ഇയാള് അബദ്ധത്തില് പാമ്പിനെ ചവിട്ടുകയും പാമ്പ് കാലില് കടിക്കുകയുമായിരുന്നു. എന്നാല് പതിവിനു വിരുദ്ധമായി പാമ്പ് കാലില് തന്നെ കടിച്ചിരുന്നു.
 | 

കാലില്‍ കടിച്ച പാമ്പ് പിടിവിട്ടില്ല; കര്‍ഷകന്‍ ആശുപത്രിയിലെത്തിയത് ഇങ്ങനെ

പാട്‌ന: കടിച്ച പാമ്പ് പിടിവിടാതിരുന്നതിനെത്തുടര്‍ന്ന് കാലില്‍ ചുറ്റിയ പാമ്പുമായി കര്‍ഷകന്‍ ആശുപത്രിയിലെത്തി. ബിഹാറിലെ മധേപുരയിലാണ് സംഭവം. കൃഷിയിടത്തില്‍ വെച്ച് ഇയാള്‍ അബദ്ധത്തില്‍ പാമ്പിനെ ചവിട്ടുകയും പാമ്പ് കാലില്‍ കടിക്കുകയുമായിരുന്നു. എന്നാല്‍ പതിവിനു വിരുദ്ധമായി പാമ്പ് കാലില്‍ തന്നെ കടിച്ചിരുന്നു.

കാലിലെ മാംസപേശികളില്‍ പാമ്പിന്റെ പല്ലുകള്‍ കുടുങ്ങിയതു മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കരുതുന്നത്. പല്ല് ഊരിയെടുക്കാന്‍ പാമ്പ് ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ കര്‍ഷകന്റെ കാലില്‍ ചുറ്റിപ്പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കര്‍ഷകന്‍ ഭയന്നു പോയെങ്കിലും പെട്ടെന്നു തന്നെ സമനില വീണ്ടെടുക്കുകയും ആശുപത്രിയിലേക്ക് എത്തുകയും ചെയ്തു. കടിച്ചത് വിഷമില്ലാത്ത പാമ്പായതിനാല്‍ മുറിവിനുള്ള ശുശ്രൂഷകള്‍ നല്‍കി കര്‍ഷനെ മടക്കി അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.