ഡല്‍ഹിയില്‍ യുവാവിന് നേരെ അജ്ഞാതരുടെ ആക്രമണം; ശരീരത്തിലേറ്റത് 50 കുത്തുകള്‍

ഡല്ഹിയില് യുവാവിന് അജ്ഞാത സംഘത്തിന്റെ ക്രൂര മര്ദ്ദനം. 20 ഓളം പേര് ചേര്ന്ന് നടത്തിയ ആക്രമണത്തില് ആശിഷ് എന്നു പേരായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ ശരീരത്തില് ഏതാണ്ട് 50 ഓളം കുത്തുകളേറ്റിട്ടുണ്ട്. ഇരുമ്പു വടികളും കത്തിയും ഉപയോഗിച്ചാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ജിമ്മില് പോയി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പശ്ചിമ ഡല്ഹിയിലെ കാണ്പൂരില് വെച്ച് 10 ഓളം ബൈക്കുകളിലെത്തിയ സംഘം ഇയാളെ ആക്രമിക്കുന്നത്.
 | 

ഡല്‍ഹിയില്‍ യുവാവിന് നേരെ അജ്ഞാതരുടെ ആക്രമണം; ശരീരത്തിലേറ്റത് 50 കുത്തുകള്‍

ഡല്‍ഹിയില്‍ യുവാവിന് അജ്ഞാത സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. 20 ഓളം പേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ആശിഷ് എന്നു പേരായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ ശരീരത്തില്‍ ഏതാണ്ട് 50 ഓളം കുത്തുകളേറ്റിട്ടുണ്ട്. ഇരുമ്പു വടികളും കത്തിയും ഉപയോഗിച്ചാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ജിമ്മില്‍ പോയി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പശ്ചിമ ഡല്‍ഹിയിലെ കാണ്‍പൂരില്‍ വെച്ച് 10 ഓളം ബൈക്കുകളിലെത്തിയ സംഘം ഇയാളെ ആക്രമിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ചിലരുടെ നടപടി ആശിഷ് ചോദ്യം ചെയ്തിരുന്നതായും അവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. ആശിഷിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. എന്നാല്‍ അക്രമി സംഘത്തെക്കുറിച്ച് പോലീസിന് മറ്റു വിവരങ്ങളോന്നും ലഭിച്ചിട്ടല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അക്രമികള്‍ മര്‍ദ്ദനത്തില്‍ നിന്നും പിന്മാറിയ ശേഷം പ്രദേശവാസികളാണ് ആശിഷിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം അറിയിച്ചിട്ടും ഏറെ വൈകിയാണ് പോലീസെത്തിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദൃസാക്ഷികളെ ചോദ്യം ചെയ്തു വരികയാണ്. ആശിഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആശിഷിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.