ട്രെയിനിലെ സീറ്റിനെ ചൊല്ലി തര്‍ക്കം; അജ്ഞാതന്‍ യുവാവിനെ കുത്തിക്കൊന്നു

പവര് എക്സ്പ്രസില് ബീഹാറിലെ ദര്ഭംഗയില് നിന്ന് മുബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നയുവാണ് കൊല്ലപ്പെട്ടത്.
 | 
ട്രെയിനിലെ സീറ്റിനെ ചൊല്ലി തര്‍ക്കം; അജ്ഞാതന്‍ യുവാവിനെ കുത്തിക്കൊന്നു

ഛപര: ട്രെയിനിലെ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ബീഹാറിലെ ഛപര ജംങ്ഷനിലാണ് സംഭവം. പ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായിട്ടാണ് സൂചന. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പവര്‍ എക്‌സ്പ്രസില്‍ ബീഹാറിലെ ദര്‍ഭംഗയില്‍ നിന്ന് മുബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നയുവാണ് കൊല്ലപ്പെട്ടത്.

മുസഫര്‍പൂരില്‍ നിന്നും കംമ്പാര്‍ട്ട്‌മെന്റില്‍ കയറിയ ഒരാളുമായി യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇരുവരും കൈയ്യാങ്കളിയിലേക്ക് എത്തിയപ്പോള്‍ കൊല്ലപ്പെട്ട യുവാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ബന്ധുക്കള്‍ റെയില്‍ വേ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ബഹളമുണ്ടാക്കിയ വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എന്നാല്‍ കസ്റ്റഡിയിലായിരുന്നയാളെ ഹാജിപുര്‍ സ്റ്റേഷനിലെത്തിയതിന് ശേഷം പോലീസ് വിട്ടയച്ചു. പിന്നീടാണ് സംഭവം നടക്കുന്നത്. ഇയാള്‍ തിരികെയെത്തി യുവാവിനെ ബാത്‌റൂമിലിട്ട് കുത്തിക്കൊല്ലുകയായിരുന്നു. ഈ സമയം യാത്രക്കാര്‍ ആരും തന്നെ പരിസരത്തുണ്ടായില്ല. ഏറെ നേരമായിട്ടും യുവാവിനെ കാണാതിരുന്നതോടെ സഹോദരന്‍ നടത്തിയ തെരച്ചിലിലാണ് ബാത്‌റൂമില്‍ കൊല്ലപ്പെട്ട നിലയില്‍ യുവാവിനെ കണ്ടെത്തുന്നത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.