ആട് മോഷണക്കേസിലെ പ്രതി 41 വര്‍ഷത്തിന് ശേഷം പിടിയില്‍

1978ല് ആടിനെ മോഷ്ടിച്ച കേസില് പ്രതി 41 വര്ഷത്തിന് ശേഷം പിടിയില്.
 | 
ആട് മോഷണക്കേസിലെ പ്രതി 41 വര്‍ഷത്തിന് ശേഷം പിടിയില്‍

അഗര്‍ത്തല: 1978ല്‍ ആടിനെ മോഷ്ടിച്ച കേസില്‍ പ്രതി 41 വര്‍ഷത്തിന് ശേഷം പിടിയില്‍. ത്രിപുരയില്‍ തോട്ടംതൊഴിലാളിയായ ബച്ചു കൗള്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ചയാണ് കൗള്‍ ത്രിപുരയിലെ മേഖ്‌ലിപാര തേയില എസ്‌റ്റേറ്റില്‍ നിന്ന് പിടിയിലായത്.

ഇയാളെ കോടതിയില്‍ ഹാജരാക്കി ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് അപേക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു. ബച്ചുവും പിതാവ് മോഹന്‍ കൗളും ചേര്‍ന്നാണ് വെസ്റ്റ് ത്രിപുര ജില്ലയിലെ റാണിര്‍ ബാസാറില്‍ നിന്ന് 1978ല്‍ ഒരു ആടിനെ മോഷ്ടിച്ചത്. പ്രതികളായ ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.

18 വര്‍ഷം മുന്‍പ് മോഹന്‍ കൗള്‍ മരിച്ചു. മോഷണം നടന്ന സമയത്ത് ആടിന് 45 രൂപയായിരുന്നു വില. ഇപ്പോഴത്തെ മാര്‍ക്കറ്റ് നിരക്ക് അനുസരിച്ച് ഇത് 3000 രൂപയായിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.